വിപണിയില്‍ പഴ വില നൂറിലേക്കു കുതിക്കുന്നു
കാസര്‍കോട്: പെരുന്നാളും ഓണവും പടിവാതിലിലെത്തിയതോടെ വിപണിയില്‍ ഏത്തപ്പഴത്തിനു വില കുതിക്കുന്നു. കഴിഞ്ഞ ആഴ്ചവരെ ചില്ലറ വിപണിയില്‍ അമ്പതു രൂപയ്ക്കു താഴെയുണ്ടായിരുന്ന ഏത്തപ്പഴത്തിന് ഇന്നലെ വില എണ്‍പതു രൂപയായി. ഞാലിപ്പൂവന്‍ പഴത്തിന് എണ്‍പതും തൊണ്ണൂറും രൂപയാണു കിലോക്ക് ചില്ലറ വിപണിയില്‍ ഈടാക്കുന്നത്. അടുത്ത ദിവസങ്ങളില്‍ വില കുതിക്കുമെന്ന സൂചനയാണണ്ടുണ്ട കച്ചവടക്കാര്‍ നല്‍കുന്നത്.
ഓണത്തിനും പെരുന്നാളിനും എല്ലാ വിഭവങ്ങള്‍ക്കും വില കുറയുമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇതു പ്രാവര്‍ത്തികമായിട്ടില്ല.
ഒരാഴ്ചക്കിടെ പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്കു പത്തു മുതല്‍ ഇരുപതു രൂപ വരെയാണു വര്‍ധിച്ചത്. ബീന്‍സ്, വെണ്ടക്ക, കാരറ്റ്, പയര്‍, മുരിങ്ങ തുടങ്ങിയവക്കെല്ലാം വില ഉയരുകയും ചെയ്തു.
പതിനാറു രൂപ വിലയുണ്ടായിരുന്ന ഉള്ളിക്കു ചില്ലറ വിപണിയില്‍ ഒരാഴ്ച മുമ്പ് 44 രൂപ വരെ ഈടാക്കിയിരുന്നെങ്കിലും ഇന്നലെ 32 രൂപ തോതിലാണു വ്യാപാരികള്‍ വില്‍പന നടത്തിയത്. തക്കാളിക്ക് 44 രൂപയാണ്. നോട്ടു നിരോധനത്തെ തുടര്‍ന്നുണ്ടായ മാന്ദ്യത്തില്‍ സാധാരണക്കാരായ ജനം ദുരിതം അനുഭവിച്ചു വരുന്നതിനിടയിലാണ് ആവശ്യ സാധനങ്ങള്‍ക്കു വിപണിയില്‍ ഉപഭോക്താക്കള്‍ തീവില നല്‍കേണ്ടി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."