ദക്ഷിണ കന്നഡ ജില്ലയില്‍ ബി.ജെ.പി കൊലപാതക രാഷ്ട്രീയം നടപ്പാക്കുന്നു: മന്ത്രി രമാനാഥറൈ
മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ ബി.ജെ.പി കൊലപാതക രാഷ്ട്രീയം നടപ്പാക്കുകയാണെന്നു കര്‍ണാടക വനം മന്ത്രി രമാനാഥ റൈ. കര്‍ണാടകയുടെ തീരപ്രദേശങ്ങളിലാണു ബി.ജെ.പി ഈ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. എസ്.ഡി.പി.ഐ നേതാവ് അഷ്റഫ് കളായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു ബി.ജെ.പി ആരോപണം നേരിടുകയാണെന്നും മന്ത്രി പറഞ്ഞു. മംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. ആര്.എസ്.എസ് പ്രവര്‍ത്തകനായ ശരത്ത് മടിവാളിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്.ഡി.പി.ഐക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
അടുത്ത വര്‍ഷം നടക്കുന്ന കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചാണു ബി.ജെ.പി ദക്ഷിണ കന്നഡ ജില്ലയിലെ തീരദേശ മേഖലകളില്‍ കൊലപാതക രാഷ്ട്രീയം നടപ്പാക്കുന്നതെന്നും ഇതു കാരണമായി ജില്ലയിലെ മത സൗഹാര്‍ദം തകരുകയാണെന്നും മന്ത്രി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."