ആധാറിന് പുല്ലുവില: തിരിച്ചറിയല്‍കാര്‍ഡ് എടുക്കാന്‍ ആധാര്‍ രേഖയല്ലെന്ന്
മണ്ണാര്‍ക്കാട്: ആധാര്‍ കാര്‍ഡിന് പുല്ലുവില. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് എടുക്കുന്നതിന് യു.ഐ.ഡി.എ.ഐയുടെ ആധാര്‍ കാര്‍ഡ് അധികൃതര്‍ അംഗീകരിക്കുന്നില്ല. മണ്ണാര്‍ക്കാട് താലൂക്ക് ഓഫിസിലെ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരെയാണ് ഈ കാരണം പറഞ്ഞ് തിരിച്ചയച്ചത്.
താമസവും ജനതിയ്യതിയും തെളിയിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ആധികാരിക രേഖയാണ് ആധാര്‍. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനു പോലും നിലവില്‍ ആധാര്‍ കാര്‍ഡ് മാത്രം മതി.
കൂടാതെ വിദ്യാലയങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ ആറാം പ്രവര്‍ത്തി ദിവസം തലയെണ്ണി തിട്ടപ്പെടുത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ആധാര്‍ നമ്പര്‍ നോക്കിയാണ് കുട്ടികളുടെ എണ്ണം പോലും നിശ്ചയിക്കുന്നത്.
ഇത്തരം സഹചര്യത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിച്ചവരോട് ആധാറുണ്ടായിട്ടും മറ്റുരേഖകള്‍ താലൂക്ക് ഓഫിസില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്.
മണ്ണാര്‍ക്കാട് താലൂക്ക് പരിധിയില്‍ മാസങ്ങള്‍ക്ക് മുമ്പ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിച്ച പുതിയ വോട്ടര്‍മാരോട് ഒറ്റ ദിവസം കൊണ്ട് രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ശനിയാഴ്ച വിളിച്ച് പറഞ്ഞ് തിങ്കളാഴ്ച സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. സമയക്കുറവ് മൂലം പല പുതിയ അപേക്ഷകര്‍ക്കും രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."