കൊച്ചിന് മലബാര്‍ എസ്റ്റേറ്റ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിലെ ഓണം ബോണസ്; തീരുമാനമായി
വരന്തരപ്പിള്ളി: പാലപ്പിള്ളി കൊച്ചിന് മലബാര്‍ എസ്റ്റേറ്റ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിലെ ഈ വര്‍ഷത്തെ ഓണം ബോണസ് തീരുമാനമായി. മാനേജ്മെന്റ് പ്രതിനിധികളും തൊഴിലാളി യുണിയന്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ 8.33 ശതമാനം ബോണസും 6.67 ശതമാനം എക്സ്ഗ്രെഷ്യയുമടക്കം 15 ശതമാനം ബോണസ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനാണ് തീരുമാനമായത്. കൂടാതെ സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള മിനിമം കൂലിക്ക് പുറമെ ദിവസക്കൂലിയില്‍ മൂന്ന് രൂപയുടെയും ഓവര്‍ കിലോക്ക് ഒരു രൂപയുടെയും വര്‍ദ്ധനവ് തൊഴിലാളിക്ക് അനുവദിക്കാനും തീരുമാനമായി. ബോണസ് വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. ചര്‍ച്ചയില്‍ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച്് ജനറല്‍ മാനേജര്‍ എം പുഷ്കരാക്ഷന്‍, ഡെപ്യുട്ടി ജനറല്‍ മാനേജര്‍ ജി ജ്യോതിഷ്, ഡെപ്യുട്ടി മാനേജര്‍ സജീവ് കുമാര്‍ പണിക്കര്‍ എന്നിവരും തൊഴിലാളികളെ പ്രതിനിധീകരിച്ച് പി.ജി വാസുദേവന്‍ നായര്‍, പി.ടി ജോയ് (സി.ഐ.ടി.യു), ജോസ് ചാലിശ്ശേരി, എം.കെ പോള്‍സണ്‍ (ഐ.എന്‍.ടി.യു.സി), പി.ജി മോഹനന്, കുരിക്കള്‍ കുഞ്ഞിമുഹമ്മദ്(എ.ഐ.ടി.യു.സി), എം.എ അബ്ദുല്‍ മജീദ്, കെ.എം അബ്ദുല്‍ ഗഫൂര്‍ (എസ്.ടി.യു), വി.ജി രാധാകൃഷ്ണന്, എ.എസ് സലീഷ് (ബി.എം.എസ്), കെ.എ സൈദാലി മൗലവി, കെ.എം ലത്തീഫ് (പി.എസ്.ടി.യു), ടി.കെ മുകുന്ദന്, പി.ജി സെല്‍വരാജ് (പി.എല്‍.യു ), എ.എല്‍ അനില്‍, സയ്യദ് (എസ്.ബി.ടി.യു) പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."