HOME
DETAILS

പെരിഞ്ഞനത്തെ മാലിന്യങ്ങള്‍ ഇനി ഭരണികളില്‍ സംഭരിക്കും

  
backup
August 31 2017 | 06:08 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99

കയ്പമംഗലം: പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ വീടുകളില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ ഇനി ഭരണികളില്‍ സംഭരിക്കും. ക്ലീന്‍ പെരിഞ്ഞനം പദ്ധതിയുടെ ഭാഗമായാണ് പൊതുജന ആരോഗ്യത്തിന് ഹാനികരമാവാത്ത രീതിയില്‍ മാലിന്യം സംഭരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പെരിഞ്ഞനം പഞ്ചായത്തില്‍ മാലിന്യം സംസ്‌കരണത്തിനായുള്ള ഭരണികള്‍ വിതരണം ചെയ്തു. വീടുകളില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ ഭരണികളില്‍ സംഭരിച്ച് പ്രത്യേക രീതിയില്‍ സംസ്‌കരിക്കുന്നതോടെ പകര്‍ച്ചാ വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതില്‍ നിന്നും കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതില്‍ നിന്നും പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് മുക്തമാകും.
പൊതുജന ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി നടപ്പിലാക്കുന്ന പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചതെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വ്യക്തമാക്കി. പഞ്ചായത്തിലെ നാനൂറ് വീടുകളിലേക്ക് മാലിന്യം സംഭരിക്കുന്നതിനായി ഭരണികള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് വിതരണോദ്ഘാദനം നിര്‍വഹിച്ചു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി സതീശന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ സുധീര്‍, പഞ്ചായത്ത് സെക്രട്ടറി എന്‍.എം അബ്ദുല്‍ ജലീല്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം; പൂന്തുറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകൾ

Kerala
  •  a month ago
No Image

ചെന്നൈ; ജാമ്യം ലഭിച്ച് 300 ദിവസം കഴിഞ്ഞിട്ടും ജയിൽ വിടാനാകാതെ യുവതി

National
  •  a month ago
No Image

2024 ആദ്യ പകുതിയില്‍ ദുബൈയില്‍ നടന്നത് 262 വാഹനാപകടങ്ങള്‍; മരിച്ചത് 32 പേര്‍ 

uae
  •  a month ago
No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago