HOME
DETAILS

ജയരാജനെതിരെ യു.എ.പി.എ; കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു

  
backup
August 31 2017 | 06:08 AM

%e0%b4%aa%e0%b4%bf-%e0%b4%9c%e0%b4%af%e0%b4%b0%e0%b4%be%e0%b4%9c%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ മുഖ്യപ്രതിയാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ജയരാജനെതിരെ ശക്തമായ തെളിവുകള്‍ നിരത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ജയരാജന് മുഖ്യപങ്കുണ്ടെന്നാണ് കുറ്റപത്രത്തില്‍ സി.ബി.ഐ വ്യക്തമാക്കുന്നത്. കേസിലെ 25ാം പ്രതിയാണ് ജയരാജന്‍. യു.എ.പി.എയിലെ 18 എന്ന വകുപ്പുകൂടി ജയരാജനെതിരെ ചുമത്തിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചനയും വധശ്രമവും കൊലപാതകവും അടക്കമുള്ള വകുപ്പുകളും സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരവും കേസുണ്ട്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ജയരാജനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് ഗൂഢാലോചനയ്ക്ക് കാരണം. മനോജിനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ അറസ്റ്റിലായ 19 പ്രതികള്‍ക്കും മനോജുമായി വൈരാഗ്യമില്ലെന്നും ജയരാജനു മാത്രമാണ് വ്യക്തിവൈരാഗ്യവും രാഷ്ട്രീയ വൈരാഗ്യവും ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഗുഢാലോചനയില്‍ പി ജയരാജന്‍ നേരിട്ടു പങ്കാളിയായിരുന്നു. കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിച്ചായിരുന്നു മനോജിനെ വധിച്ചതെന്നും അനുബന്ധ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

2014 സെപ്തംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ് ജില്ലാ ശാരീരിക ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ എളന്തോടത്ത് മനോജ് കൊല്ലപ്പെട്ടത്. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയിലാണ് കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago