HOME
DETAILS
MAL
വിദേശമദ്യതൊഴിലാളി യൂനിയന്‍ സംസ്ഥാന സമ്മേളനം കൊല്ലത്ത്
backup
August 31 2017 | 06:08 AM
കൊല്ലം: വിദേശമദ്യതൊഴിലാളി യൂനിയന്‍ (സി.ഐ.റ്റി.യു) ന്റെ 6-ാമത് സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 1, 2 തിയതികളില്‍ കൊല്ലത്ത് നടക്കും. സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം സി.ഐ.റ്റി.യു ഭവനില്‍ കെ.വി രാജേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുരളികൃഷ്ണന് ഉദ്ഘാടനം ചെയ്തു.
മേയര്‍ വി രാജേന്ദ്രബാബു, എം മുകേഷ് എം.എല്‍.എ, എം നൗഷാദ് എം.എല്‍.എ, എന്‍ പത്മലോചനന്, ബി തുളസീധരക്കുറുപ്പ് എന്നിവരെ രക്ഷാധികാരികളായും സംഘാടക സമിതി ചെയര്‍മാനായി സി.ഐ.റ്റി.യു ജില്ലാ സെക്രട്ടറി എസ് സുദേവനെയും സെക്രട്ടറിയായി ആര്.ബിനുകുമാറിനെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."