ശ്രീനാരായണഗുരുദേവ ജയന്തിയും ഘോഷയാത്രയും; കൊല്ലത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കൊല്ലം: 163-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂനിയന്റെയും എസ്.എന്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ സെപ്തംബര്‍ 6ന് കൊല്ലം നഗരത്തില്‍ വര്‍ണശബളമായ ഘോഷയാത്രയും തുടര്‍ന്ന് എസ്.എന്‍ കോളജില്‍ മഹാ സമ്മേളനവും സംഘടിപ്പിക്കുമെന്ന് യൂനിയന്‍ പ്രസിഡന്റ് മോഹന്‍ശങ്കറും സെക്രട്ടറി എന്‍ രാജേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജയന്തിദിനത്തില്‍ സമ്മേളന സ്ഥലമായ എസ്.എന്‍ കോളജിലെ ആര് ശങ്കര്‍ നഗറില്‍ രാവിലെ 8.30ന് മോഹന്‍ ശങ്കര്‍ പീതപതാക ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. വൈകിട്ട് 5ന് സിംസ് ആശുപത്രിയിലെ ആര് ശങ്കര്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും വര്‍ണോജ്ജ്വലമായ ഘോഷയാത്ര ആരംഭിക്കും. ചിന്നക്കട സ്ക്വയറിലെത്തി ഓവര്‍ബ്രിഡ്ജ്, റെയില്‍വേ സ്റ്റേഷന്, കോര്പറേഷന് ഓഫിസ്, റിസര്‍വേ ക്യാംപ്, കന്റോണ്‍മെന്റ് മൈതാനം വഴി സമ്മേളന വേദിയിലെത്തി സമാപിക്കും. തുടര്‍ന്ന് 6.30ന് നടക്കുന്ന ഗുരുദേവ ജയന്തി സമ്മേളനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്യും.
മോഹന്‍ ശങ്കര്‍ അധ്യക്ഷനാവും. എന്‍.കെ പ്രേമചന്ദ്രന് എം.പി ജയന്തിസന്ദേശം നല്‍കും. മേയര്‍ വി രാജേന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തും. രാജീവ് കുഞ്ഞുകൃഷ്ണന്‍, ആനേപ്പില്‍ എ.ഡി രമേശ്, ഉളിയക്കോവില്‍ ശശി, എന്‍ രാജേന്ദ്രന്, എ ധര്മ്മരാജന് എന്നിവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂനിയന്‍ വൈസ് പ്രസിഡന്റ് രാജീവ് കുഞ്ഞുകൃഷ്ണന്‍, ആര്.ഡി.സി ചെയര്മാന് മഹിമ അശോകന്, യോഗം ബോര്‍ഡ് മെമ്പര്‍മാരായ ഉളിയക്കോവില്‍ ശശി, ആനേപ്പില്‍ എ.ഡി രമേശ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."