ഗതാഗതക്കുരുക്കില്‍ വീര്‍പ്പ്മുട്ടി പുതിയകാവ് മത്സ്യ മാര്‍ക്കറ്റ്
കരുനാഗപ്പള്ളി: താലൂക്കിന്റെ പരിധിയില്‍ സ്ഥിതി ചെയ്യുന്ന പുതിയകാവ് മത്സ്യ മാര്‍ക്കറ്റ് ഗതാഗതകുരുക്കില്‍ വീര്‍പ്പ് മുട്ടുന്നു. ഓണവും, പെരുന്നാളും അടുത്തതോടെ വന്‍ തിരക്ക് ആണ് ഇവിടെ അനുഭവപ്പെടുന്നത്. മാര്‍ക്കറ്റില്‍ മത്സ്യവും പച്ചക്കറിയും മറ്റും വാങ്ങാന്‍ വരുന്ന ആള്‍ക്കാരുടെ ടൂവീലറും, കാറും സമീപത്തുള്ള പലചരക്ക് വ്യാപാര സഥാപനത്തില്‍ ലോഡുമായി വരുന്ന ടോറസ് ലോറികളും പിക്കപ്പ് വാനുകളും കൂടിയാകുമ്പോള്‍ ജനജീവിതം ആകെ സ്തംഭനാവസ്ഥയില്‍ ആണ്. റോഡിന്റെ ഇരുവശങ്ങളും കൈയേറിയുള്ള പാര്‍കിങ് പലപ്പോഴും ഗതാഗതകുരിക്കില്‍പ്പെട്ട് യാത്ര തമ്മില്‍ വാക്ക് തര്‍ക്കത്തിലും കൈയ്യാങ്കളിയിലുമാകുന്നതായി പറയപ്പെടുന്നു.
നിരവധി തവണ അധികൃതരേയും പോലിസിനേയും വിവരം അറിയിച്ചെങ്കിലും വാഹനങ്ങള്‍ നിയന്ത്രിക്കാനോ, അനധികൃത പാര്‍ക്കിങ് ഒഴിവാക്കാനോ യാതൊരു സംവിധാനവും ഉണ്ടാകാത്തതില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
ഈപ്രദേശത്ത് നിരവധി സ്‌കൂളുകളും ജില്ലയിലെ പ്രധാനനെഞ്ച് രോഗ ആശുപത്രിയും ഇവിടെയാണുള്ളത്. രോഗികളുമായി ഇതുവഴി വരുന്ന ആംബുലന്‍സുകള്‍ പോലും ഗതാഗത കുരുക്കില്‍ പ്പെടുന്നത് പതിവ് കാഴ്ചയാണ്. ഇവിടെയുള്ള കച്ചവടക്കാര്‍ റോഡിലേക്ക് തട്ടുകളും മറ്റും ഇറക്കിവെച്ച് റോഡ് കൈയേറി വ്യപാരം നടത്തുകയാണ് പതിവ്. ചിറ്റുമൂല റെയില്‍വേ ഗേറ്റ് അടഞ്ഞ് കഴിഞ്ഞ് വരുന്ന വാഹനങ്ങളും കൂടിയാകുന്നതോടെ പുതിയകാവ് ചക്കുവള്ളി റോഡ് ഗതാഗതകുരുക്കില്‍ നട്ടം തിരിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."