മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് സി.എന്‍ കുഞ്ഞുമോള്‍ക്ക്
മുവാറ്റുപുഴ: മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക സി.എന്‍ കുഞ്ഞുമോള്‍ക്ക്. മൂവാറ്റുപുഴ സാഹിതി സംഗമത്തിന്റെ മികച്ച ഭാക്ഷാ അധ്യാപികക്കുള്ള സാഹിത്യ മിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ കണ്‍വീനറായി പത്ത് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ കലാ സാഹിത്യ അഭിരുചി വളര്‍ത്തുന്നതിന് സ്‌കൂള്‍ തലത്തിലും ഉപജില്ലാ, റവന്യൂ ജില്ലാ തലങ്ങളിലും നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. മലയാള ഭാഷ പഠനത്തില്‍ കുട്ടികള്‍ക്ക് മികവ് പുലര്‍ത്തുന്നതിന് വളരെ നിര്‍ണായകമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിട്ടുള്ള മലയാളം അധ്യാപികയാണ് കുഞ്ഞുമോള്‍.
മഴുവന്നൂര്‍ ചെമ്പനാല്‍ പരേതരായ നാരായണന്റെയും തങ്കമ്മയുടെയും മകളാണ്. 1985ല്‍ മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ സര്‍ക്കാര്‍ എല്‍.പി.സ്‌കൂളില്‍ താല്‍ക്കാലികമായി ജോലിയില്‍ പ്രവേശിച്ചാണ് കുഞ്ഞുമോള്‍ ടീച്ചര്‍ തന്റെ അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം അധ്യാപികയായി ജോലി നോക്കി വരികയാണ് കുഞ്ഞുമോളെ തേടി സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് എത്തുന്നത്. കവിയും പുരോഗമന കലാസാഹിത്യ സംഘം എറണാകുളം ജില്ലാ വൈസ് പ്രസിഡന്റും കെ.എസ്.ആര്‍.ടി.സി.മുന്‍ജീവനക്കാരനുമായ കുമാര്‍.കെ.മുടവൂരിന്റെ ഭാര്യയാണ്. ബംഗ്ലൂരു കാനറ ബാങ്ക് പ്രൊബഷണറി ഓഫീസര്‍ ശ്രീരാഗ്.കെ.കുമാറും കോതമംഗലം എം.എ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി ശ്രീരഞ്ജിനി.കെ.എന്നിവരാണ് മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."