കഷ്ടപ്പാടിലും നൂറുമേനി വിളയിച്ച് ആനന്ദന്‍
പറവൂര്‍: ജീവിത പ്രയാസങ്ങള്‍ക്കിടയിലും വാടക വീടിന്റെ മുറ്റത്ത് ജൈവ പച്ചക്കറിയില്‍ നൂറ് മേനി വിളവുമായി ആനന്ദന്‍. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ കിടപ്പാടമൊ പോലുമില്ലാത്ത എളന്തിക്കര കൊടികുത്ത് കന്നില്‍ തലാക്കുളത്ത് വീട്ടില്‍ ആനന്ദനും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത് കഴിഞ്ഞ ഒരു വര്‍ഷമായി വാടക വീട്ടിലാണ്.
വീട്ടുമുറ്റത്തെ രണ്ട് സെന്റ് സ്ഥലത്താണ് പച്ചക്കറി കൃഷി ഇറക്കിയിട്ടുള്ളത്. പാവല്‍, വെണ്ട, വഴുതന, ചുരയ്ക്ക, കുമ്പളം, മത്ത, പയര്‍, പടവലം, വാളങ്ങ, പീച്ചില്‍, പച്ചമുളക്, എന്നിവയാണ് കൃഷിയിറക്കിയിട്ടുള്ളത്.
കൃഷിക്ക് ജൈവവളത്തെ മാത്രമാണ് ആശ്രയിച്ചത്. പന്തല്‍ കെട്ടി പടര്‍ത്തിയിരിക്കുകയാണ്. ദിവസേനയുള്ള പരിചരണം മൂലം കീടബാധയൊന്നുമില്ലാത്ത പച്ചക്കറികള്‍ തൂങ്ങി കിടക്കുന്നത് കാണാന്‍ തന്നെ മനോഹരമാണ്. പരമ്പരാഗത തൊഴിലായ വഞ്ചി നിര്‍മാണം ഇല്ലാതായിട്ട് ഏഴ് വര്‍ഷത്തോളമായി.
ഭാര്യ കുമാരി തയ്യല്‍ തൊഴിലാളിയാണ്. സിവില്‍ ഡ്രാഫ്റ്റ്മാന്‍ ഇന്റീരിയല്‍ ഡിസൈനറായ മൂത്ത മകന്‍ ശ്രീജിത്ത് കുമാര്‍ കൊച്ചിന്‍ റിഫൈനറിയില്‍ താല്‍ക്കാലിക ജോലി നോക്കിയിരുന്നുനു. കരാര്‍ കമ്പനിയുടെ കാലാവധി അവസാനിച്ചതോടെ ഇപ്പോള്‍ തൊഴിലൊന്നുമില്ല. രണ്ടാമത്തെ മകന്‍ ശ്രീനാസ്‌കുമാര്‍ ബി.എസ്‌സി ബിരുദധാരിയാണ്. ആനന്ദന്‍ പുത്തന്‍വേലിക്കര സഹകരണ ബാങ്കില്‍ നിന്നെടുത്ത ഒരു ലക്ഷം രൂപയും കുമാരിയുടെ പേരില്‍ എളന്തിക്കര വനിതാ സഹകരണ ബാങ്കില്‍ നിന്നെടുത്ത അമ്പതിനായിരം രൂപയും കുടിശികയായിരിക്കുകയാണ്. വീട്ടുമുറ്റത്തെ പച്ചക്കറി വിളവെടുപ്പ് കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് എം.കെ മോഹനന്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."