ഓണാഘോഷത്തിനായി പശ്ചിമകൊച്ചി ഒരുങ്ങി
മട്ടാഞ്ചേരി: ഓണത്തെ വരവേല്‍ക്കുന്നതിനായി പശ്ചിമകൊച്ചി ഒരുങ്ങി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
കൊച്ചിന്‍ വികസന വേദിയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടിയുടെ ഭാഗമായി അര്‍ഹരായവരുടെ വീടുകളില്‍ സംഘാടകര്‍ അരി എത്തിച്ച് നല്‍കും. രണ്ടാം തിയതിയാണ് സംഘടനയുടെ ഓണനിലാവ് പരിപാടി ഫോര്‍ട്ട്‌കൊച്ചി വാസ്‌ക്കോഡ ഗാമ സ്‌ക്വയറില്‍ കെ.ജെ മാക്‌സി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
തിരുവോണ ദിവസം സംഘടന പ്രവര്‍ത്തകര്‍ ഫോര്‍ട്ട്‌കൊച്ചിയിലെ ഗുഡ് ഹോപ്പ് അഗതി മന്ദിരത്തിലെ അന്തേവാസികളോടൊപ്പം ആഘോഷിക്കും. സ്വാതി തിരുനാള്‍ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പൂവിളിയുടെ ഉദ്ഘാടനം ഫോര്‍ട്ട്‌കൊച്ചി പള്ളത്ത് രാമന്‍ മൈതാനിയില്‍ ഇന്ന് കെ.ജെ.മാക്‌സി എം.എല്‍.എ.ഉല്‍ഘാടനം ചെയ്യും. ആറാം തിയതി ഓണാഘോഷ റാലി ഫോര്‍ട്ട്‌കൊച്ചി വെളിയില്‍ നിന്നാരംഭിക്കും.
പരിപാടിയുടെ ഭാഗമായി ഭീമന്‍ സ്‌നേഹ പൂക്കളവും ഒരുക്കു. ഇതിന് പുറമേ പള്ളുരുത്തി,ഇടക്കൊച്ചി,കുമ്പളങ്ങി എന്നിവടങ്ങളിലും ഓണാഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."