നിയമബോധവല്‍ക്കരണം നടത്തി
മൂവാറ്റുപുഴ: സബ്ഡിവിഷന്‍ പൊലിസ് സര്‍ക്കിള്‍ സ്റ്റേഷനുകളിലെ എസ്.സ്, എസ്.ടി. സര്‍ക്കിള്‍ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ പട്ടികജാതി പട്ടികവര്‍ഗ സംഗമവും നിയമബോധവല്‍ക്കരണവും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പായിപ്ര കൃഷ്ണന്‍ അധ്യക്ഷനായി. എസ്.സി, എസ്.ടി. മോണിറ്ററിങ് കമ്മിറ്റി എറണാകുളം റൂറല്‍ പൊലിസ് ജില്ലാകമ്മിറ്റി അംഗം പി.സി രാജന്‍ സ്വാഗതവും സി.പി ശിവന്‍ നന്ദിയും പറഞ്ഞു. മൂവാറ്റുപുഴ ഡിവൈ.എസ്.പി. കെ. ബിജുമോന്‍ മുഖ്യപ്രഭാഷണം നടത്തി. നിയമബോധവല്‍ക്കരണ ക്ലാസ് പത്തനംതിട്ട റിട്ട. ഡി.വൈ.എസ്.പി. കെ. കുട്ടപ്പന്‍ നടത്തി. സ്ത്രീസുരക്ഷ ക്ലാസ് മൂവാറ്റുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസ് മൂവാറ്റുപുഴ സി.ജയകുമാര്‍, പുത്തന്‍കുരിശ് സി.ഐ. യേശുദാസ്, കോതമംഗലം സി.ഐ. വി.റ്റി. ഷാജന്‍, കല്ലൂര്‍ക്കാട് സി.ഐ. പി.എ. തങ്കപ്പന്‍, പിറവം സി.ഐ. പി.കെ. ശിവന്‍കുട്ടി, എസ്.ഐ.മാരും സംബന്ധിച്ചു.
സംഘനടാനേതാക്കന്മാരായ എന്‍.കെ. അനില്‍കുമാര്‍, സി.സി. ചങ്ങാലിമറ്റം, ആര്‍. രാമന്‍, സന്ധ്യാസുനില്‍, തങ്കപ്പന്‍ മോളേക്കുടി, വി.വി. ചോതി, കെ.വി. ബാബു, കെ.ഇ.മണി, അനില്‍കുമാര്‍ തൃക്കളത്തൂര്‍, എം.എ. രാജന്‍, സി.എ. ബാബു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."