HOME
DETAILS
MAL
ബി.ഡി.ജെ.എസ് എന്‍.ഡി.എ വിട്ട് എല്‍.ഡി.എഫില്‍ ചേരണമെന്ന് വെള്ളാപ്പള്ളി
backup
August 31 2017 | 07:08 AM
ആലപ്പുഴ: ബി.ഡി.ജെ.എസ് എന്‍.ഡി.എ ഉപേക്ഷിച്ച് എല്‍.ഡി.എഫില്‍ ചേരണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബി.ജെ.പി സ്വകാര്യ കമ്പനിയായി മാറി. ഗ്രൂപ്പും കോഴയും മാത്രമേ അതിലുള്ളു. ബി.ഡി.ജെ.എസ് ഇടതുമുന്നണിയില്‍ ചേരണം ഇതിന് സി.പി.എം അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചേര്‍ത്തലയില്‍ ഇന്ന് എന്‍.ഡി.എ യോഗം ചേരാനിരിക്കെയാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. മുന്നണിയില്‍ ബി.ഡി.ജെ.എസിന് വേണ്ടത്ര പരിഗണന ലഭിക്കുന്ന പരാതി യോഗത്തില്‍ ചര്‍ച്ചയായേക്കും. വാഗ്ദാനം ചെയ്തിരുന്ന പദവികള്‍ ലഭിച്ചിട്ടില്ലെന്നും ബി.ജെ.പിയുടെ കേരള ഘടകമാണ് അത് തടസ്സപ്പെടുത്തുന്നതെന്നും ബി.ഡി.ജെ.എസിന് പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."