മെഡിക്കല്‍ ഫീസ് വിഷയത്തില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും ഗൂഢാലോചന നടത്തിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: മെഡിക്കല്‍ ഫീസ് വിഷയത്തില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും ഗുഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിസന്ധിയ്ക്കു കാരണക്കാരിയായ കെ.കെ ശൈലജയ്ക്ക് മന്ത്രിയായി തുടരാനുള്ള അവകാശമില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് പ്രശ്‌നത്തില്‍ ഇടപെട്ട് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കിയെന്നും ചെന്നിത്തല പറഞ്ഞു.
അഞ്ച് മാസം സമയമുണ്ടായിരുന്നിട്ടും തലേദിവസം പോലും തയാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. ബാങ്ക് ഗ്യാരന്റി നല്‍കാന്‍ സര്‍ക്കാര്‍ തയറാകുമോ എന്ന കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. ഫലപ്രദമായി കേസ് നടത്താന്‍ കഴിയാതെ പോയതാണ് പ്രതിസന്ധികള്‍ക്ക് കാരണമായത്. അലോട്ട്‌മെന്റ് തുടങ്ങി വെച്ചിരുന്നെങ്കില്‍ സുപ്രിം കോടതി വിഷയത്തില്‍ ഇടപെടില്ലായിരുന്നു. സര്‍ക്കാര്‍ ഇത് മന:പൂര്‍വം നീട്ടിക്കൊണ്ടു പോയി. ഇത് യാദൃശ്ചികമല്ല. വന്‍ ഗൂഢാലോചനയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."