ബഹ്‌റൈനില്‍ ഇനി പരാതികള്‍ സമര്‍പ്പിക്കാന്‍ സൗജന്യ ഹോട്ട്‌ലൈന്‍
മനാമ: ബഹ്‌റൈനില്‍ പ്രവാസികളടക്കമുള്ളവര്‍ക്ക് കൂടുതല്‍ ആശ്വാസം പകര്‍ന്ന് പുതിയ ടോള്‍ഫ്രീ ഹോട്ട്‌ലൈന്‍ സംവിധാനം നിലവില്‍ വന്നു.
ബഹ്‌റൈനിലെ സ്വദേശി, വിദേശി പ്രശ്‌നങ്ങളില്‍ പരാതികള്‍ സ്വീകരിക്കാനും അതില്‍ അന്വേഷണം നടത്താനുമായി 'നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഹ്യൂമന്റൈറ്റ്‌സ് (എന്‍.ഐ.എച്ച്.ആര്‍) ആണ് പുതിയ ടോള്‍ ഫ്രീ ഹോട്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.
80001144 എന്ന പുതിയ ഹോട്‌ലൈന്‍ നമ്പറില്‍ പരാതി ലഭിച്ചുകഴിഞ്ഞാല്‍ ഇരുപത്തിനാലു മണിക്കൂറിനകം പരാതിക്കാരുമായി ബന്ധപ്പെട്ട് നടപടിയെടുക്കുന്ന സംവിധാനമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോടതി വിധികളുമായും ജയില്‍ സന്ദര്‍ശനമായും മറ്റും ബന്ധപ്പെട്ടുള്ള പരാതികളടക്കമുള്ളവ ഈ ഹോട്ട്‌ലൈനില്‍ അറിയിക്കാവുന്നതാണ്.
ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചകഴിഞ്ഞ് 3 മണിവരെയുള്ള സമയത്താണ് ഈ നമ്പറില്‍ പരാതികള്‍ സ്വീകരിച്ച് നടപടിയെടുക്കുകയെന്നും മറ്റു സമയങ്ങളില്‍ പരാതികള്‍ റെക്കോര്‍ഡ് ചെയ്ത് പരിഹാരം കാണുമെന്നും എന്‍.ഐ.എച്ച്.ആര്‍. ആക്ടിങ് സെക്രട്ടറി ജനറല്‍ ഡോ.ഖലീഫ അല്‍ ഫാദില്‍ ഇവിടെ അറിയിച്ചു.
നിലവില്‍ അറബി, ഇംഗ്ളിഷ് ഭാഷകളിലാണ് പരാതികളറിയിക്കാനുള്ള സൗകര്യം. ബഹ്‌റൈന്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
കൂടാതെ എന്‍.ഐ.എച്ച്.ആര്‍ സമിതിയുടെ വെബ്‌സൈറ്റിലൂടെയും പരാതികള്‍ രേഖപ്പെടുത്താം. ഇതിലെ കൂടുതല്‍ ജീവനക്കാരും വനിതകളാണ്. മികച്ച പ്രവര്‍ത്തനത്തിലൂടെ റാങ്കിങ് മെച്ചപ്പെടുത്താനുള്ള പരിശ്രമത്തിലാണിവര്‍. മനുഷ്യക്കടത്തിന്റെ ഇരകള്‍ക്ക് സഹായം നല്‍കുന്നതിനും വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയരാകുന്ന വിദേശ തൊഴിലാളികള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പുതിയ സംവിധാനം സഹായകമാകുമെന്നും ഡോ.ഖലീഫ അല്‍ ഫാദില്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."