ചരിതപ്രസംഗത്തിനു നേതൃത്വം നല്‍കിയത് ഡോ: സഅദ് ബിന്‍ നാസര്‍ അല്‍ ശത് രി
അറഫ: ഈ വര്‍ഷം അറഫ പ്രസംഗത്തിനും നിസ്കാരങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ഡോ: സഅദ് ബിന്‍ നാസര്‍ അല്‍ ശത് രി.
അറഫയിലെ ഈ വര്‍ഷത്തെ നിസ്കാരങ്ങള്‍ക്കും ഖുതുബക്കും നേതൃത്വം നല്‍കാനായി തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് ബുധനാഴ്ച്ചയാണ് അല്‍ ശത് രിയെ നിയമിച്ച് ഉത്തരവിറക്കിയത്. ഇരുപതു ലക്ഷത്തിലേറെ വരുന്ന ഹാജിമാരും ലോകത്തെമ്പാടുമുള്ള കോടിക്കണക്കിന്ന് വിശ്വാസികളും മസ്ജിദ് നമിറയിലെ പ്രസംഗവും നിസ്കാരങ്ങളും തത്സമയം വീക്ഷിച്ചു.
സഊദി ഉന്ന പണ്ഡിത സഭാംഗവും സ്ഥിരം ഫത്വ കമ്മിറ്റി അംഗവും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവുമായി പ്രവര്‍ത്തിച്ചു വരികയാണ് അല്‍ ഡോ: സഅദ് ബിന്‍ നാസര്‍ അല്‍ ശത് രി. കഴിഞ്ഞ വര്‍ഷം ഖുതുബ നിര്‍വഹിച്ചത് ഹറം കാര്യാലയ വകുപ്പ് മേധാവിയും മക്ക ഹറമിലെ ഇമാമുമായ ഡോ:ശൈഖ് അബ്ദുറഹ്മാന് അല്‍ സുദൈസ് ആയിരുന്നു.
അതിനു മുന്‍പു വരെ 35 വര്‍ഷം തുടര്‍ച്ചയായി അറഫ സംഗമത്തിനു നേതൃത്വം നല്‍കിയത് സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആലു ശൈഖ് ആയിരുന്നു. 1983 മുതല്‍ 2015 വരെ അറഫ പ്രസംഗം നടത്തിയിരുന്ന ഇദ്ദേഹം ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി മാറി നില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."