ലാന്‍ഡ്ലൈന്‍ ഉപഭോക്താക്കള്‍ക്ക് ബി.എസ്.എന്‍.എല്ലിന്റെ രണ്ടു പുതിയ പ്ലാനുകള്‍
ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്കായി രണ്ടു പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. ഇതുപ്രകാരം പ്രതിമാസവാടക ഇനത്തില്‍ 160 രൂപ, 180 രൂപ നല്കുന്ന ഗ്രാമപ്രദേശങ്ങളിലെ വരിക്കാര്‍ വാര്‍ഷിക വാടക ഇനത്തില്‍ ഒറ്റത്തവണയായി 1200 രൂപ നല്‍കേണ്ടി വരുമ്പോള്‍, 240 രൂപ വാടക നല്കുന്ന നഗര പ്രദേശങ്ങളിലുള്ള വരിക്കാര്‍ 1500 രൂപയുമാണു നല്‍കേണ്ടത്. ഈ രണ്ടു പ്ലാനുകളിലുള്ള ഉപഭോക്താക്കളും പുറത്തേക്കു വിളിക്കുന്ന ഓരോ യൂനിറ്റ് വിളിക്കും യഥാക്രമം ബി.എസ്.എന്‍.എലിലേക്കു ഒരു രൂപയും മറ്റു ഓപ്പറേറ്റര്‍മാരുടെ നെറ്റ്വര്‍ക്കിലേക്കു 1.20 രൂപയുമാണ് ഈടാക്കുന്നത്. ഈ പ്ലാനുകളിലും ഞായറാഴ്ചകളില്‍ രാജ്യം മുഴുവന്‍ ഏതുനമ്പറിലേക്കും മറ്റു ദിവസങ്ങളില്‍ രാത്രി ഒന്‍പതു മുതല്‍ രാവിലെ ഏഴുവരെയും സൗജന്യമായി സംസാരിക്കാം.
ഇന്നുമുതല്‍ ഏഴുവരെ 20, 30, 55, 60, 110 രൂപയുടെ ടോപ് അപ്പുകള്‍ക്കു മുഴുവന്‍ സംസാരമൂല്യവും 120, 160, 220 രൂപ ടോപ് അപ്പുകള്‍ക്കു യഥാക്രമം 130, 180, 250 രൂപയുടെ അധിക സംസാര മൂല്യവും ലഭിക്കും. ഇക്കാലയളവില്‍ 68 രൂപയുടെ റീചാര്‍ജിനു ഒരു ജി.ബി ഡാറ്റയും പരിധിയില്ലാതെ രാജ്യത്ത് എവിടെയുമുള്ള ബി.എസ്.എന്‍.എല്‍ വിളികളും മറ്റു നെറ്റ്വര്‍ക്കിലേക്കു 68 മിനിറ്റ് വിളികുകളും രണ്ടു ദിവസത്തേക്കു ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."