ബി.ജെ.പിക്കെതിരേ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്
ചേര്‍ത്തല: തൂപ്പുകാണിച്ച് ആടിനെ നയിക്കുന്നതുപോലെയാണ് ബി.ഡി.ജെ.എസിനെ ബി.ജെ.പി ഉപയോഗിക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്.എന്‍ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഘടകകക്ഷികള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ ഒരുവര്‍ഷമായിട്ടും പരിഹരിച്ചിട്ടില്ല. ബി.ജെ.പി നേതാക്കള്‍ക്ക് സ്ഥാനങ്ങള്‍ ലഭിക്കുന്നതില്‍ ഇത്തരത്തില്‍ കാലതാമസം ഉണ്ടായിട്ടില്ല. അമിത്ഷായെക്കാള് കേമന്മാരാണ് കേരളത്തിലുള്ളത്. എന്നും കബിളിപ്പിക്കാമെന്നത് വ്യാമോഹമാണ്. ഇത് ബി.ഡി.ജെ.എസ് നേതാക്കളും തിരിച്ചറിയും. കുമ്മനം ഗതികേണ്ടുകൊണ്ടാണ് കേന്ദ്രവുമായി ചര്‍ച്ചചെയ്യാമെന്ന് പറയുന്നത്. കേന്ദ്രത്തില്‍ മോദിയും സംസ്ഥാനത്ത് പിണറായിയും ശക്തമായ ഭരണമാണ് നടത്തുന്നത്.
മന്ത്രിമാരില്‍ ചിലരുടെ പരിചയകുറവ് അല്ലാതെ കാര്യമായ കുഴപ്പങ്ങളോ അഴിമതിയോ ഇല്ലാതെയാണ് സംസ്ഥാന ഭരണം മുന്നോട്ടുപോകുന്നത്. ബി.ഡി.ജെ.എസിനെ കെ.പി.സി.സി സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, മുന്‍കാല അനുഭവത്തില്‍ അവരേക്കാള്‍ വിശ്വസ്തര്‍ എല്‍.ഡി.എഫാണ്.
എല്‍.ഡി.എഫിനൊപ്പം ബി.ഡി.ജെ.എസ് ചേര്‍ന്നാല്‍ തുടര്‍ഭരണം ഉറപ്പാണെന്നും വെള്ളാപ്പള്ളിപറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."