മുഖ്യമന്ത്രിയും വീരേന്ദ്രകുമാറും കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ എം.പിയും കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു ദേശീയ നേതൃത്വം എന്‍.ഡി.എയില്‍ ചേക്കേറിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ജനതാദള്‍ എസില്‍ ലയിക്കാനാണ് ഒരുങ്ങുന്നത്.
അടുത്ത സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ലയനകാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും. ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ താല്‍പ്പര്യമറിയിച്ചാല്‍ സ്വാഗതം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ലയനത്തിലേക്ക് നീങ്ങാന്‍ ജെ.ഡി.യുവില്‍ ധാരണയായത്.
ദേശീയ നേതൃത്വവുമായുള്ള ബന്ധം ഉപേക്ഷിച്ച് ഒറ്റക്കുനില്ക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു.
ഇതിനിടെയാണ് ഇടതുപക്ഷ ചേരിയിലേക്ക് തിരിച്ചുവരാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ക്ഷണമെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."