HOME
DETAILS

ലോക കേരള സഭ അടുത്തവര്‍ഷം: മുഖ്യമന്ത്രി

  
backup
August 31 2017 | 21:08 PM

%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b8%e0%b4%ad-%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82


കോഴിക്കോട്: കേരളത്തിലെ 50 ലക്ഷത്തോളം വരുന്ന പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അടുത്തവര്‍ഷം ജനുവരിയില്‍ ലോക കേരള സഭ ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ക്കാ റൂട്ട്‌സ് പ്രവാസി പുനരധിവാസ പദ്ധതി വിപുലീകരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി നിക്ഷേപ സഹായ സെല്‍ രൂപീകരിക്കും.
പ്രവാസികളുടെ സമ്പാദ്യം ചതിയില്‍പ്പെട്ട് നഷ്ടപ്പെടാതെ സംസ്ഥാനത്തുതന്നെ നിക്ഷേപിക്കാനുള്ള അവസരമൊരുക്കും. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും വിവിധ നിയമപ്രശ്‌നങ്ങളില്‍പ്പെട്ടവര്‍ക്കുള്ള സഹായമുള്‍പ്പെടെ ലഭ്യമാക്കുകയും ചെയ്യുന്ന തരത്തിലായിരിക്കും ലോക കേരള സഭ ചേരുക. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളെയും നിയമസഭാംഗങ്ങളെയും വിവിധ രാജ്യങ്ങളില്‍നിന്നുള്ള മലയാളി പ്രതിനിധികളെയും സഭയില്‍ ഉള്‍പ്പെടുത്തും. രണ്ടു വര്‍ഷത്തിലൊരിക്കല്‍ സഭ സമ്മേളിക്കും.
പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തുന്നവര്‍ക്ക് പ്രത്യേക സ്വയംതൊഴില്‍ വൈദഗ്ധ്യ പരിശീലനവും വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളുംസര്‍ക്കാര്‍ നല്‍കും. തൊഴില്‍ സംരംഭം തുടങ്ങാനായി ബാങ്കുകളെ സമീപിക്കുന്നവര്‍ക്ക് ഒരിക്കലും നിരാശരാകേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായി. ലോകകേരള സഭ വെബ്‌സൈറ്റ് പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു. നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ ഡോ: കെ.എന്‍ രാഘവന്‍ വിഷയാവതരണം നടത്തി. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി കുഞ്ഞുമുഹമ്മദ്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ കെ.വി അബ്ദുല്‍ ഖാദര്‍, എം.കെ മുനീര്‍, പുരുഷന്‍ കടലുണ്ടി, പാറക്കല്‍ അബ്ദുല്ല, എസ്.ബി.ഐ എ.ജി.എം ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago