HOME
DETAILS
MAL
സ്വച്ഛ് ഭാരതും നോട്ട് നിരോധനവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും
backup
August 31 2017 | 21:08 PM
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളായ സ്വച്ഛ് ഭാരത് അഭിയാന്, ബേഠി ബച്ചാവോ ബേഠി പഠാവോ, ഡിജിറ്റല്‍ ഇന്ത്യ, നോട്ട് നിരോധനം തുടങ്ങിയവയാണ് എന്‍.സി.ഇ.ആര്.ടി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
വ്യത്യസ്ത വിഷയങ്ങളിലുള്ള പുസ്തകങ്ങളില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍.സി.ഇ.ആര്.ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂള്‍ അധ്യാപകരില്‍ നിന്ന് സ്വരൂപിച്ച 122 നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ എന്‍.സി.ഇ.ആര്.ടി തീരുമാനിച്ചിട്ടുണ്ട്. ഈ പരിഷ്കരണത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."