HOME
DETAILS
MAL
ബോണക്കാട് പേപ്പാറ വനഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശം
backup
August 31 2017 | 21:08 PM
കൊച്ചി : തിരുവനന്തപുരം ജില്ലയിലെ ബോണക്കാട് പേപ്പാറ വനഭൂമിയില്‍ കുരിശു നാട്ടാന്‍ അനുവദിക്കരുതെന്ന ഹരജിയില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം കല്ലാര്‍ സ്വദേശി സുകുമാരന്‍ കാണിയും തൊടുപുഴ സ്വദേശി ജയചന്ദ്രനും നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ബോണക്കാട് വനമേഖലയെ കൈയേറ്റത്തില്‍ നിന്ന് സംരക്ഷിക്കണമെന്നും ഇവിടെ കുരിശുനാട്ടിയാല്‍ തീര്‍ത്ഥാടന കേന്ദ്രമായി ഭാവിയില്‍ മാറുമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. വനഭൂമിയിലേക്ക് തീര്‍ത്ഥാടകര്‍ എത്തുന്നത് വന്യജീവികളുടെ സൈ്വരജീവിതത്തിന് തടസമുണ്ടാകുമെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."