HOME
DETAILS
MAL
ട്രെയിന്‍ യാത്രക്കാരുടെ ദുരിതം: കേന്ദ്ര മന്ത്രിക്ക് കത്തയച്ചു
backup
August 31 2017 | 23:08 PM
തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാര്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളും ലഭ്യമാക്കുന്നതിന് റെയില്‍വേ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് കേന്ദ്രറെയില്‍വേ മന്ത്രിക്ക് കത്തയച്ചു. വടക്കേ ഇന്ത്യയിലെ കനത്ത മഴ മൂലം കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ മണിക്കൂറുകളോളം നിര്‍ത്തിയിടുന്നതായും യാത്രക്കാര്‍ക്ക് ഭക്ഷണമോ കുടിവെള്ളമോ ലഭിക്കുന്നില്ലായെന്നും പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കത്തയച്ചത്. യാത്രക്കാരെ നാട്ടിലെത്തിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് നടപടി എടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."