HOME
DETAILS
MAL
മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസ്: മൂന്ന് പ്രതികള്‍ക്ക് ജാമ്യം
backup
August 31 2017 | 23:08 PM
കൊച്ചി: മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി ഇ.കെ സുനീഷ്, നാലാം പ്രതി എബില്‍ കുര്യാക്കോസ് (27), അഞ്ചാം പ്രതി ബിബിന്‍. വി.പോള്‍ (27) എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ജാമ്യവും ബോണ്ടുമാണ് പ്രധാന വ്യവസ്ഥ.
2011 ജനുവരി അഞ്ചിനാണ് തിരുവനന്തപുരത്തു നിന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ നടിയെ തട്ടിക്കൊണ്ടുപോകാന്‍ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചത്. ഒരു ടെംപോ ട്രാവലറില്‍ കയറ്റി പ്രതികള്‍ നടിയെ കൊണ്ടുപോയെങ്കിലും സംശയം തോന്നിയ നടി സിനിമാ നിര്‍മാതാവു കൂടിയായ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു വിവരം പറഞ്ഞു. തുടര്‍ന്ന് നടിയെ പ്രതികള്‍ കുമ്പളത്തെ ഒരു റിസോര്‍ട്ടിനു മുന്നില്‍ ഇറക്കിവിട്ടശേഷം രക്ഷപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."