HOME
DETAILS
MAL
വിമാനം മുടങ്ങി; മുഖ്യമന്ത്രിയുടെ കരിപ്പൂര്‍ യാത്രയും വൈകി
backup
August 31 2017 | 23:08 PM
കൊണ്ടോട്ടി: തിരുവനന്തപുരത്ത് നിന്ന് കരിപ്പൂരിലേക്കുളള വിമാനം വൈകിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടേയും ആരോഗ്യ മന്ത്രിയുടേയും യാത്രയും വൈകി.
രാവിലെ തിരുവനന്തപുരത്ത് നിന്ന് കരിപ്പൂരിലേക്കുളള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി ശൈലജയുടേയും യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍, സങ്കേതിക തകരാറിനെ തുടര്‍ന്ന് ഈ വിമാനത്തിന്റെ സമയം ഉച്ചയിലേക്ക് മാറ്റിയിരുന്നു. പിന്നീട് എട്ട് മണിക്ക് കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്.
കൊച്ചിയില്‍ നിന്ന് ഒന്‍പത് മണിക്ക് പുറപ്പെട്ട വിമാനത്തിലാണ് ഇരുവരും പിന്നീട് കരിപ്പൂരിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."