ലോകത്തെ ഏറ്റവും വലിയ നടപ്പാത മക്കയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി
മിന: ലോകത്തെ ഏറ്റവും വലിയ നടപ്പാത പുണ്യസ്ഥലങ്ങളെ ബന്ധിപ്പിച്ചു പൂര്‍ത്തിയാക്കി. ഈ വര്‍ഷത്തെ ഹജ്ജിനു മുന്നോടിയായി പൂര്‍ത്തിയാക്കിയ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണിത്. 25 കിലോമീറ്റര്‍ നീളമുള്ള നടപ്പാത അറഫയിലെ ജബലുറഹ്മയില്‍ നിന്നും മുസ്ദലിഫ വഴി മിനായിലേക്കാണ് നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും മികച്ച സാങ്കേതിക എന്‍ജിനീയറിങ് സംവിധാനത്തോടെയാണ് നടപ്പാതയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതെന്നു മക്ക നഗരസഭയിലെ എന്‍ജിനീയറിങ് വിഭാഗം മേധാവി സുഹൈര്‍ സഖാത് പറഞ്ഞു.
ഹജ്ജ് തീര്‍ഥാടകര്‍ക്ക് പുറമെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കും ഇതു തുറന്നു കൊടുക്കും. പാതയുടെ ഇരുഭാഗങ്ങളിലും തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാനായി ആയിരം കസേരകള്‍, തണല്‍ക്കുടകള്‍, മാലിന്യം ശേഖരിക്കാനായി 400 കുപ്പത്തൊട്ടികള്‍, കലാ ശില്‍പ്പങ്ങള്‍, ഇന്റര്‍ ലോക്കുകള്‍ എന്നിവ സജ്ജീകരിച്ചിട്ടു@ണ്ട്. നാലു പാതകള്‍ അടങ്ങിയ ഇതില്‍ ആദ്യപാതക്ക് 5100 മീറ്ററും രണ്ട@ാമത്തെ പാതക്ക് 7580 മീറ്ററും മൂന്നാമത്തെ പാതക്ക് 7556 മീറ്ററും നാലാമത്തെ പാതക്ക് 4620 മീറ്ററും നീളമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."