HOME
DETAILS
MAL
കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി രാജിവച്ചു
backup
September 01 2017 | 00:09 AM
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. നൈപുണിക വികസന-സംരംഭകത്വ വകുപ്പ് മന്ത്രിയാണ്. കേന്ദ്രമന്ത്രിസഭയില്‍ അടുത്തു തന്നെ പുനഃസംഘടന ഉണ്ടാവുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് റൂഡിയുടെ രാജി. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അദ്ദേഹത്തിന് പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ ഏതെങ്കിലും നല്‍കുമെന്ന് അഭ്യൂഹമുണ്ട്. കൃഷി മന്ത്രി രാധാ മോഹന്‍ സിങും ഗിരിരാജ് സിങും ഉള്‍പ്പെടെ കൂടുതല്‍ മന്ത്രിമാര്‍ രാജിവെക്കുമെന്നും സൂചനയുണ്ട്. നേരത്തെ എട്ട് മന്ത്രിമാര്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രതിരോധ മന്ത്രിസ്ഥാനത്ത് അരുണ്‍ ജെയ്റ്റ്ലി തുടരുന്നതായിരുന്നു യോഗത്തില്‍ ചര്‍ച്ചയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."