'വൈഭവ് ' സാംസ്കാരിക വിപണന മേളക്ക് തുടക്കം
കോഴിക്കോട്: കോര്പറേഷന് കുടുംബശ്രീയുടെ 19-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള 'വൈഭവ് ' സാംസ്കാരിക വിപണന മേളക്ക് തുടക്കമായി. കോഴിക്കോട് സ്വപ്ന നഗരിയില്‍ ആരംഭിച്ച മേള മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കേരളത്തിന്റെ അഭിമാനമാണെന്നും 250ലധികം കോടി രൂപ കുടുംബശ്രീയുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനായി. ഇ-കൊമേഴ്സ്യല്‍ വെബ്പോര്‍ട്ടല്‍ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് എം. മെഹബൂബ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.വി ബാബുരാജ്, പി.സി രാജന്, എം. രാധാകൃഷ്ണന്, ലളിത പ്രഭ, എം.സി അനില്‍കുമാര്‍, ആശാശാ ശാങ്കന്, മുന്മേയര് പ്രൊഫ എ.കെ പ്രേമജം, കൗണ്‍സിലര്‍മാരായ പി. കിഷന് ചന്ദ്, നമ്പിടി നാരായണന്. എന്‍.പി പത്മനാഭന്, ജിഷാ ഗിരീഷ്, പി.സി കവിത, ടി. സുനിത സംസാരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് അനിതാ രാജന് സ്വാഗതവും കുടുംബശ്രീ മെംബര്‍ സെക്രട്ടറി റംസി ഇസ്മാഈല്‍ നന്ദിയും പറഞ്ഞു.
വൈകിട്ടു നടന്ന സര്‍ഗ സാംസ്കാരികോത്സവം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനായി. രമേശ് ചെന്നിത്തല ഉപഹാര സമര്‍പ്പണം നടത്തി. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ശ്വേതാ മേനോന്, ആര്യാ ഗോപി സംബന്ധിച്ചു. 19 പ്രശസ്ത വനിതകളെ ആദരിച്ചു. 19 വ്യത്യസ്ത കലാപരിപാടികള്‍ അരങ്ങേറി. 'സ്നേഹവീടി'ന്റെ താക്കോല്‍ദാനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."