മാധ്യമപ്രവര്‍ത്തകര്‍ ഉള്‍ക്കരുത്തുള്ളവരാകണം: മുഖ്യമന്ത്രി
കോഴിക്കോട്: മാധ്യമ രംഗത്തുണ്ടാകുന്ന അപചയം പരിഹരിക്കുന്നതിന് മാധ്യമസമൂഹം തന്നെ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും പുതുതായി നിര്‍മിച്ച ലിഫ്റ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തിനെയും നേരിടാനുള്ള ഉള്‍ക്കരുത്തുള്ളവരാകണം മാധ്യമപ്രവര്‍ത്തരെന്നും സ്വാതന്ത്ര്യ സമരകാലത്തുള്‍പ്പെടെ പതറിപ്പോകാതെ പ്രവര്‍ത്തിച്ച പാരമ്പര്യമാണ് അവര്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മാധ്യമപഠന ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പഠിച്ചിറങ്ങിയവര്‍ വിവിധയിടങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത് പ്രസ്‌ക്ലബിന് അഭിമാനമുണ്ടാക്കുന്ന നേട്ടമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി.
എം.കെ രാഘവന്‍ എം.പി, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, എന്‍.പി രാജേന്ദ്രന്‍, ആര്‍ക്കിടെക്ട് പ്രശാന്ത്, കെ. പ്രേംനാഥ് സംസാരിച്ചു. സെക്രട്ടറി എന്‍. രാജേഷ് സ്വാഗതവും ട്രഷറര്‍ വിപുല്‍നാഥ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."