എ.എസ്.ഐ ജീവനൊടുക്കിയ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്കി
കുന്ദമംഗലം: ചേവായൂര്‍ പൊലിസ് സ്റ്റേഷനില്‍ എ.എസ്.ഐ രാമകൃഷ്ണന് ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്കി. പ്രിന്‍സിപ്പല്‍ എസ്.ഐ ഷിജു, രാമകൃഷ്ണനെ ഡ്യൂട്ടിക്കിടെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് ഭാര്യ പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ 26ന് രാത്രിയാണ് രാമകൃഷ്ണനെ ചേവായൂര്‍ പൊലിസ് സ്റ്റേഷനിലെ വിശ്രമ മുറിയില്‍ ഔദ്യോഗിക യൂനിഫോമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രാമകൃഷ്ണന് കുടുംബപ്രശ്നങ്ങളോ, സാമ്പത്തിക പ്രശ്നങ്ങളോ ഇല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ചേവായൂര്‍ സ്റ്റേഷനില്‍ എസ്.ഐയായ ഷിജുവിന്റെ കീഴില്‍ രാമകൃഷ്ണന് കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ സേവനം ചെയ്തിരുന്നു.
രാമകൃഷ്ണന് ചേവായൂരിലേക്കു സ്ഥലം മാറിവന്നതിനു പിന്നാലെ ഇവിടെയെത്തിയ എസ്.ഐ ഷിജു ടൗണ്‍ സ്റ്റേഷനില്‍നിന്ന് തുടങ്ങിയ പീഡനം തുടരുകയായിരുന്നുവെന്ന് ഭാര്യ ശ്രീജ ആരോപിച്ചു. കോഴിക്കോട് പെരിങ്ങൊളം സ്വദേശിയായ രാമകൃഷ്ണന് സ്റ്റുഡന്റ് പൊലിസ് കാഡറ്റുകളുടെ പരിശീലകന് കൂടിയായിരുന്നു. വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് ശ്രീജയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."