HOME
DETAILS

കര്‍ഷകരുടെ ഭൂമിക്ക് പട്ടയം അനുവദിക്കണം

  
backup
September 01 2017 | 06:09 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f

 

മേപ്പാടി: 1971 മുതല്‍ 99 കുടുംബങ്ങള്‍ ഭൂമി കൈവശംവച്ച് കൃഷി ചെയ്ത് താമസിച്ചുവരുന്ന മേപ്പാടി ജയ്ഹിന്ദ് കോളനി അടക്കമുള്ള പ്രദേശങ്ങളിലെ നാമമാത്ര കര്‍ഷകര്‍ക്ക് പട്ടയം അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു.
പഞ്ചായത്ത് നമ്പറിട്ട് നല്‍കിയ വീടുകള്‍. ഡാറിട്ട റോഡ്. അങ്കണവാടി, പ്രാഥമിക ആരോഗ്യകേന്ദ്രം, കുടിവെള്ള പദ്ധതികള്‍, എസ്.എസ്.എ സ്‌കൂള്‍, സാംസ്‌ക്കാരികനിലയം, ഇലക്ട്രിസിറ്റി ചെക്ക് ഡാം, അമ്പലം, കുരിശ് പള്ളി തുടങ്ങിയവയെല്ലാമുള്ള പ്രദേശമാണിത്. പ്രദേശവാസികളുടെ നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍, ഡെപ്യൂട്ടി കലക്ടര്‍, വൈത്തിരി തഹസില്‍ദാര്‍ എന്നിവര്‍ വന്ന് സ്ഥലം പരിശോധിക്കുകയും നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു. 2010 മെയ് 27ന് എല്‍. 3142162010 നമ്പറില്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കുകയും 2011ന് എല്‍. എ 1-12010ലെ ഉത്തരവിന്റെ തീരുമാനപ്രകാരം ഫോറസ്റ്റ്, റവന്യൂ, സര്‍വേ, കൃഷി എന്നീ വകുപ്പുകള്‍ ചേര്‍ന്ന് ഓരോരുത്തരുടെയും സ്ഥലം അളന്ന് തിട്ടപ്പെടുത്തി സംയുക്ത പരിശോധന പൂര്‍ത്തീകരിച്ച് ഫയലില്‍ ഒപ്പിട്ട് കലക്ടറേറ്റില്‍ എല്‍പ്പിച്ചിരുന്നു.
വീണ്ടും 2015-ല്‍ ടോട്ടല്‍ സര്‍വേ പൂര്‍ത്തീകരിച്ച് സര്‍വേ സൂപ്രണ്ട് ഒപ്പിട്ട് കലക്ടറേറ്റില്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം നാളിതുവരെയായി നികുതി സ്വീകരിക്കാനോ, പട്ടയം നല്‍കാനുള്ള നടപടികളോ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. 2013 ജൂണ്‍ 19ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നിയമസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗതീരുമാനത്തില്‍ 1977ന് മുന്‍പ് കൈവശംവച്ച് സംയുക്ത പരിശോധന പൂര്‍ത്തീകരിച്ച കൈവശകൃഷിക്കാര്‍ക്ക് പട്ടയം നല്‍കാമെന്ന് പറഞ്ഞിരുന്നു.
എന്നിട്ടും സംയുക്ത പരിശോധന പൂര്‍ത്തീകരിച്ച് ഭൂമിക്ക് പട്ടയം നല്‍കാനുള്ള നടപടികളൊന്നുമുണ്ടായില്ല. ഈ ഭൂമിയുയെ വിഷയത്തില്‍ രേഖയും പട്ടയയും കൈവശരേഖയും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് 2001-ല്‍ ബത്തേരി എം.എല്‍.എ ആയിരുന്ന എന്‍.ഡി അപ്പച്ചന്റെ നേതൃത്വത്തില്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി സംയുക്ത പരിശോധന നടത്തുകയും എല്ലാവിധത്തിലുമുള്ള നടപടികളും പൂര്‍ത്തിയായതുമാണ്. എന്നാല്‍ ഇതിന്റെയെല്ലാം പിന്നില്‍ ബാഹ്യ രാഷ്ട്രീയ ഇടപെടലുകളാണ് കാലതാമസം വരുത്താന്‍ ഇടയാക്കിയത്.
സംയുക്ത പരിശോധനയടക്കം എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ജയ്ഹിന്ദ് കോളനി അടക്കമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കൈവശരേഖയും, നികുതി സ്വീകരിക്കുകയും പോക്ക് വരവ് നടത്തിക്കിട്ടുകയും വേണം.
1964-ല്‍ ജയ്ഹിന്ദ് ഏജന്‍സീസ് എന്ന കമ്പനി കൈവശംവച്ചിരുന്ന പ്രസ്തുത ഭൂമിയില്‍ നിന്ന് കോഴിക്കോട് കലക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം മരം മുറിച്ച് ക്ലിയര്‍ ഫില്ലിങ് നടത്തി തോട്ടം വച്ച് പിടിപ്പിക്കുന്നതിന് ഉത്തരവ് ലഭിച്ചിരുന്നു. യഥാര്‍ഥത്തില്‍ ഇത് ഫോറസ്റ്റ് ഭൂമിയല്ലെന്നതും വസ്തുതയാണ്. അടിയന്തരമായി ഈ ഭൂമിക്ക് പട്ടയം അടക്കം എല്ലാ രേഖകളും നല്‍കണമെന്ന് കോണ്‍ഗ്രസ് 158ാം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  23 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  23 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  23 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  23 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  23 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  23 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  23 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago