സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന: നീറ്റും മെറിറ്റും അട്ടിമറിച്ചെന്ന് മെക്ക
കൊച്ചി: സ്വാശ്രയമെഡിക്കല്‍ ഫീസ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു വര്‍ഷത്തെ സാവകാശമുണ്ടായിരുന്നിട്ടും ഇടതു മുന്നണി സര്‍ക്കാര്‍ കാണിച്ച അക്ഷന്ത്യവമായ അപരാധമാണ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്ന ഓഗസ്റ്റ് 31 വരെ ഉണ്ടായതെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ അലി. മാനേജ്‌മെന്റുകളുടെ കച്ചവടത്തിനും ധാര്‍ഷ്ട്യത്തിനും മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയും കോടതികളില്‍ ഒത്തുകളിക്കുകയും ചെയ്ത് സമര്‍ത്ഥരായ വിദ്യാര്‍ഥികളെ കണ്ണീരു കുടിപ്പിച്ച് ആനന്ദ നൃത്തമാടുന്ന ആരോഗ്യവകുപ്പ് മന്ത്രിയും സര്‍ക്കാരും മാപ്പര്‍ഹിക്കാത്ത വഞ്ചനയാണ് മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ചെയ്തത്. യു.ഡി.എഫ് സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ സീറ്റിന് പത്തുശതമാനം ഫീസ് വര്‍ധിച്ചപ്പോള്‍ പോലും രണ്ടര ലക്ഷത്തില്‍ താഴെയായിരുന്നത്. പിണറായി സര്‍ക്കാര്‍ അഞ്ചു ലക്ഷമാക്കിയെങ്കിലും ഫലം കണ്ടില്ല. ചില മാനേജ്‌മെന്റുകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും ഒത്തുകളിയും എന്‍ട്രന്‍സ് കമ്മിഷണറെ മുന്‍നിര്‍ത്തി സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ അവിരാമം തുടര്‍ന്നു. നീറ്റും മെറിറ്റും സ്വാശ്രയ മുതലാളിമാര്‍ കോടികള്‍ക്ക് മറിച്ചുവിറ്റു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 25000 രൂപ ഫീസീടാക്കുമ്പോള്‍ സ്വാശ്രയ കോളജുകളിലെ ഫീസ് അഞ്ചുലക്ഷം മുതല്‍ 20 ലക്ഷം വരെ വാങ്ങാന്‍ സര്‍ക്കാര്‍ എല്ലാ അവസരവും അനുവാദവും നല്‍കിയിട്ടും പണക്കൊതി തീരാത്ത കഴുത്തറുപ്പന്‍ മാനേജ്‌മെന്റുകളെ നിലക്കുനിര്‍ത്താന്‍ മുഖ്യമന്ത്രിക്കുപോലും കഴിഞ്ഞില്ല. പാവപ്പെട്ടവന്റെയും തൊഴിലാളി വര്‍ഗത്തിന്റേയും പിന്നോക്കക്കാരന്റെ ന്യൂനപക്ഷങ്ങളുടേയും സംരക്ഷകരാണെന്ന പുരപ്പുറത്ത് കയറിനിന്നുള്ള പ്രഖ്യാപനം ഭാവി കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ അറുകൊല കത്തിയുമായി ചാടിയിറങ്ങി മുതലാളിമാര്‍ക്ക് മുന്‍പില്‍ ഒരിക്കല്‍ക്കൂടി അടിയറവ് വച്ചിരിക്കുന്നു.
എന്തിനും ഏതിനും എ.കെ ആന്റണി മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ളവരെയും യു.ഡി.എഫിനെയും സ്വാശ്രയനയത്തെയും കുറ്റം പറഞ്ഞ് തെരുവിലിറങ്ങി ബന്ദും ഹര്‍ത്താലുമടക്കമുള്ള എല്ലാ സമരമാര്‍ഗങ്ങളും നടത്തിയ ഇടതുമുന്നണിയോ ഘടക കക്ഷികളോ വിദ്യാര്‍ഥി- യുവജന പ്രസ്ഥാനങ്ങളോ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. പ്രതിഷേധിക്കുന്നില്ല. സാരമില്ല. ഉപരോധമില്ല. ഒരു തരത്തിലുള്ള പ്രതികരണവുമില്ലെന്നും എന്‍.കെ അലി കുറ്റപ്പെടുത്തി.
സമര്‍ത്ഥരായ മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കടക്കം അര്‍ഹമായ മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും കുമാരപിള്ള കമ്മിഷന്‍ ആനുകൂല്യം നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്ത് ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും എന്‍.കെ അലി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."