HOME
DETAILS
MAL
രാഘവേന്ദ്ര തീര്‍ഥക്ക് പൊലിസ് സംരക്ഷണം നല്‍കണം: മനുഷ്യാവകാശ കമ്മിഷന്
backup
September 01 2017 | 06:09 AM
കൊച്ചി: സെപ്റ്റംബര്‍ 5 മുതല്‍ കേരളം സന്ദര്‍ശിക്കുന്ന ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയ ഗുരു രാഘവേന്ദ്ര തീര്‍ത്ഥക്ക് ആവശ്യമെങ്കില്‍ പൊലിസ് സംരക്ഷണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്.
സ്വാമിയുടെ ജീവന് ഭീഷണിയുണ്ടെന്ന് പരാതിയുള്ള സാഹചര്യത്തില്‍ അത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കമ്മിഷന് ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് സംസ്ഥാന പൊലിസ് മേധാവിക്ക് നിര്‍ദേശം നല്കി. രാഘവേന്ദ്ര തീര്‍ത്ഥ സ്വാമിക്ക് വേണ്ടി അഡ്വ. എം. ഋഷികേശ് ഷേണോയി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
നിര്‍ഭയമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും അതനുഭവിക്കാന്‍ ഏതൊരു പൗരനും അവകാശമുണ്ടെന്നും കമ്മീഷന് ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ചൂണ്ടികാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."