HOME
DETAILS

വീയപുരത്ത് വീണ്ടും താറാവുകള്‍ കൂട്ടത്തോടെ ചത്തു; അണുബാധയെന്ന് മൃഗസംരക്ഷണ വകുപ്പ്

  
backup
September 01 2017 | 06:09 AM

%e0%b4%b5%e0%b5%80%e0%b4%af%e0%b4%aa%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%a4%e0%b4%be%e0%b4%b1%e0%b4%be%e0%b4%b5

 

ഹരിപ്പാട്: വീയപുരത്ത് വീണ്ടും താറാവുകള്‍ കൂട്ടത്തോടെ ചത്തു. പരമ്പരാഗത താറാവു കര്‍ഷകനായ വീയപുരം രണ്ടാം വാര്‍ഡില്‍ മാര്‍ത്താണ്ഡം പറമ്പില്‍ മാത്യുഫിലിപ്പിന്റെ രണ്ടായിരത്തോളം താറാവിന്‍ കുഞ്ഞുങ്ങളാണ് രണ്ടു ദിവസം കൊണ്ട് ചത്തൊടുങ്ങിയത്. മയങ്ങുകയും കുഴഞ്ഞു വീണു ചാവുകയുമാണ് ചെയ്യുന്നതെന്ന് കര്‍ഷകന്‍ പറഞ്ഞു.
തുടക്കത്തില്‍ തന്നെ മഞ്ഞാടിയിലെ ഡോക്ടറെ വിവരം അറിയിക്കുകയും ചത്ത താറാവിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി കൊണ്ട്‌ചെല്ലാന്‍ ആവശ്യപ്പെടുകയുമായിരുന്നു.ഇതനുസരിച്ച് സാമ്പിള്‍ തിരുവല്ലയില്‍ എത്തിച്ചു കൊടുത്തു.
മൃഗസംരക്ഷണ വുപ്പിനു കീഴിലുള്ള തിരുവല്ലാ മഞ്ഞാടിയിലെ സര്‍ജന്‍ ഡോ.പ്രവീണ്‍ പുന്നൂസിന്റെ നേതൃത്വത്തിലുള്ള സംഘം താറാവിനെ പോസ്റ്റുമോര്‍ട്ടംചെയ്യുകയും മരണ കാരണം അണുബാധയാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. വീണ്ടും സാമ്പിളുകള്‍ പരിശോധിച്ചു അണുബാധയ്ക്ക് പുറമെ മരണത്തിന് മറ്റു കാരണങ്ങള്‍ വല്ലതുമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും സാമ്പിള്‍ കൊണ്ടു വരുന്നതിന് കര്‍ഷകനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡോ.പ്രവീണ്‍ പുന്നൂസ് പറഞ്ഞു.
ഒന്നിന് 25 രൂപ ക്രമത്തില്‍ ജില്ലയിലെ പള്ളിപ്പാട് ഹാച്ചറിയില്‍ നിന്നും വിലയ്ക്ക് വാങ്ങിയതായിരുന്നു താറാവുകളെ. അരി,ഗോതമ്പ്, സ്റ്റാര്‍ട്ടര്‍ ,ഉണങ്ങിയ ചെറിയ മീന്‍ പൊടിച്ചത് എന്നിവയായിരുന്നു താറാവുകള്‍ക്ക് തീറ്റയായി നല്‍കിയരുന്നത്. മറ്റു അസുഖങ്ങളൊന്നും മുമ്പ് കണ്ടെത്തിയിരുന്നുമില്ല. വീടിനോട് ചേര്‍ന്ന് തന്നെ കൂടുണ്ടാക്കി എപ്പോഴും നോട്ടം കിട്ടുന്ന തരത്തിലായിരുന്നു താറാവുകളെ സംരക്ഷിച്ചിരുന്നതതെന്നും 15 വര്‍ഷമായി ഈ തൊഴില്‍ കൊണ്ട് ഉപജീവനം നടത്തുന്ന മാത്യു ഫിലിപ്പ് പറഞ്ഞു.
താറാവിന്റെയും തീറ്റയുടേയും വിലയ്ക്കു പുറമെ അദ്ധ്വാനം കൂടി കണക്കിലെടുക്കുമ്പോള്‍ ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കര്‍ഷകന്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ പക്ഷിപ്പനി സീസണില്‍ വീയപുരത്ത് നിരവധി സ്ഥലങ്ങളില്‍ മുട്ടത്താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  23 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  23 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  23 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  23 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  23 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  23 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  23 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  23 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  23 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago