ഫെഡറല്‍ ബാങ്ക് പുതിയ കെട്ടിടത്തില്‍
തൊടുപുഴ: നൂതന ഡിജിറ്റല്‍ സൗകര്യങ്ങളോടുകൂടി നവീകരിച്ച ഫെഡറല്‍ ബാങ്ക ് തൊടുപുഴ ശാഖയുടെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എല്‍.എ. നിര്‍വഹിച്ചു.
കെ.പി. വര്‍ക്കി മാളില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് എം.ഡി. ശ്യാം ശ്രീനിവാസന് അധ്യക്ഷനായി. എ.ടി.എം., ക്യാഷ് റീസൈക്ലര്‍ മെഷിന്, ഓട്ടോമേറ്റഡ് പാസ് ബുക്ക് പ്രിന്റിങ് തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ ഫെഡറല്‍ ബാങ്ക് എന്നും മുന്‍പന്തിയിലുണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ. ഗോപാലകൃഷ്ണന്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍നായര്‍, ഐസക്ക് ജോസഫ് (ചെയര്മാന് ലൂണാര്‍), ശ്രീനാഥ് വിഷ്ണു (ഡയറക്ടര്‍, ബ്രാഹ്മിന്‍സ്), ജോസ് വര്‍ക്കി കാക്കനാട്ട്, ജോര്‍ജ് ജേക്കബ് (ഫെഡറല്‍ ബാങ്ക് റീജിയണല്‍ മാനേജര്‍) തുടങ്ങിയവര്‍ സംസാരിച്ചു. ബ്രാഞ്ച് മാനേജര്‍ എസ്.മീര നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."