അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കണ്‍ട്രോള്‍ റൂം തുറന്നു
തൊടുപുഴ: ഓണം-ബല്രിപെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് സെപ്തംബര്‍ ഒന്നു മുതല്‍ 10വരെ തുടര്‍ച്ചയായ അവധി ദിവസങ്ങളില്‍ അനധികൃതമായി വയല്‍ നികത്തല്‍, മണല്‍ ഖനനം, പാറഖനനം, കുന്നിടിക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടയുന്നതിന് ജില്ലാ, താലൂക്ക് തലങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പരാതി അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ ആരംഭിച്ചു.
കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍ : കലക്‌ട്രേറ്റ് 04862- 232242, ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍- 04862- 233111, താലൂക്ക് ഓഫിസ്, ഉടുമ്പന്‍ചോല- 04868 232050, താലൂക്ക് ഓഫിസ് ദേവികുളം- 04865 264231, താലൂക്ക് ഓഫിസ് പീരുമേട്- 04869 232077, താലൂക്ക് ഓഫിസ് തൊടുപുഴ- 04862 222503, താലൂക്ക് ഓഫിസ് ഇടുക്കി - 04862 235361. പ്രകൃതിക്ഷോഭ സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കാന്‍ വില്ലേജ് ഓഫിസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."