എക്‌സൈസ് റെയ്ഡില്‍ കഞ്ചാവും ചാരായവും പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
നെടുങ്കണ്ടം: എക്‌സൈസ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവും ചാരായവും പിടികൂടി. കഞ്ചാവ് കടത്തിയ രണ്ടുപേര്‍ അറസ്റ്റിലായി. തൂക്കൂപാലം ടൗണില്‍ ഒന്നരകിലോ കിലോ കഞ്ചാവുമായെത്തിയ ചതുരംഗപ്പാറ പെരുമാള്‍ ഹൗസില്‍ വീരനന്‍(52)നെ എക്‌സൈസ് പിടികൂടി.
220 ഗ്രാം കഞ്ചാവുമായി നെടുങ്കണ്ടം െ്രെപവറ്റ് സ്റ്റാന്‍ഡില്‍ നിന്നും തേനി ഉത്തമപാളയം ചേനഗര്‍ ശെല്‍വ(47) നെയും അറസ്റ്റ് ചെയ്തു. 1.720 കിലോഗ്രാം കഞ്ചാവും അഞ്ച് ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ കോടയുമാണ് എക്‌സൈസ് റെയ്ഡില്‍ പിടികൂടിയത്. തൂക്കുപാലം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനയെന്ന ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധനക്കെത്തിയത്.
വീരനന്‍ നെടുങ്കണ്ടം, പാറത്തോട്, ഉടുമ്പന്‍ചോല എന്നിവിടങ്ങളില്‍ കഞ്ചാവെത്തിച്ച് തോട്ടം തൊഴിലാളികള്‍ക്കും വിറ്റിരുന്നു. പുഷ്പക്കണ്ടം അണക്കരമെട്ടില്‍ നിന്നാണ് അഞ്ച് ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ കോടയും എക്‌സൈസ് പിടികൂടിയത്. അബിത ഭവനില്‍ സുരുളി (35) ആണ് എക്‌സൈസിന്റെ രാത്രികാല റെയ്ഡില്‍ കുടുങ്ങിയത്. ഓണത്തോട് അനുബന്ധിച്ച് തോട്ടം മേഖലയില്‍ വില്‍പ്പനയ്ക്ക് തയാറാക്കിയ ചാരായമാണിതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ശെല്‍വം നെടുങ്കണ്ടത്തിനു സമീപം വാടകയ്ക്ക് താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തി വരുകയായിരുന്നു. ശെല്‍വത്തിനെ കഴിഞ്ഞ വര്‍ഷം നാലുകിലോ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയിരുന്നു. ഉടുമ്പന്‍ചോല എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ഷാജി, എക്‌സൈസ് ഉദ്യോഗസ്ഥരായ ജോജി, ശശിന്ദ്രന്‍,ജോഷി, ജോര്‍ജ്, തോമസ്, ശ്രീകുമാര്‍, ഷിയാദ്,സേവ്യര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."