HOME
DETAILS
MAL
ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസം മേഖലയ്ക്കു വേണ്ടി: മന്ത്രി ടി.പി രാമകൃഷ്ണന്
backup
September 01 2017 | 06:09 AM
തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസം മേഖലയ്ക്കു വേണ്ടിയാണെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. ദൂരപരിധി 50 മീറ്ററാക്കാനുള്ള ചട്ടം ഭേദഗതി ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെയുണ്ടായിരുന്ന ദൂരപരിധി പുനസ്ഥാപിക്കുക മാത്രമാണ് ചെയ്തത്. ഭേദഗതി മദ്യനയത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
ബാറുകളും സ്കൂളുകളും ആരാധനാലയങ്ങളും തമ്മില്‍ പാലിക്കേണ്ട ദൂരപരിധി വെട്ടിക്കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 200 മീറ്ററായിരുന്നു ദൂരപരിധി 50 മീറ്ററാക്കിയാണ് ചുരുക്കിയിരിക്കുന്നത്.
ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ്. ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."