HOME
DETAILS
MAL
റേഷന്‍കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റ് അദാലത്ത് നടത്തും
backup
September 01 2017 | 06:09 AM
കോട്ടയം: ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെയും മാരകമായ രോഗം ബാധിച്ചവരുടെയും കുടുംബത്തില്പ്പെട്ടവരില് മുന്‍ഗണനാ ലിസ്റ്റില്‍ അര്‍ഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവര്‍ക്കായി കോട്ടയം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നു. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പുതിയ റേഷന്‍ കാര്‍ഡിന്റെ കോപ്പി, കുടുംബത്തില്‍പ്പെട്ട മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തിയുടെ പ്രസ്തുത വിവരം തെളിയിക്കുന്ന ഡോക്ടറുടെ സാക്ഷ്യപത്രം, കുടുംബത്തില്‍ ആരെങ്കിലും തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമാണെങ്കില്‍ അതിന്റെ തിരിച്ചറിയല്‍ രേഖ അടക്കം അതത് താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റി ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സെപ്റ്റംബര്‍ 20 വരെ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."