മലബാര്‍ ജലോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തൃക്കരിപ്പൂര്‍: അവിട്ടം നാളില്‍ കവ്വായിക്കായലില്‍ മെട്ടമ്മല്‍ ബ്രദേഴ്‌സ് മെട്ടമ്മല്‍ ജനകീയ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എ.പി.ജെ അബ്ദുല്‍ കലാം മെമ്മോറിയല്‍ സ്വര്‍ണക്കപ്പിനുവേണ്ടിയുള്ള മൂന്നാമതു മലബാര്‍ ജലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജലോത്സവത്തിന്റെ വരവറിയിച്ചു നാളെ മെട്ടമ്മലില്‍ നിന്നാരംഭിച്ചു തൃക്കരിപ്പൂര്‍ ടൗണില്‍ സമാപിക്കുന്ന വിളംബര ഘോഷയാത്രയും മൂന്നിനു തൃക്കരിപ്പൂര്‍, വലിയപറമ്പ, പടന്ന എന്നീ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ റോഡ് ഷോയും സംഘടിപ്പിക്കും.
പുരുഷന്‍മാര്‍ക്ക് 25 ആളുകള്‍ തുഴയും വിഭാഗവും 15 ആളുകള്‍ തുഴയും വിഭാഗങ്ങളിലുമാണ് മത്സരം. വിനിതകള്‍ക്ക് 15 ആളുകള്‍ തുഴയും വിഭാഗത്തിലാണു മത്സരം. 25 പേര്‍ തുഴയും വിഭാഗത്തില്‍ ട്രോഫികള്‍ക്കു പുറമെ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 50,000, 30,000, 15,000 എന്നിങ്ങനെയും 15 ആള്‍ തുഴയും വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് 30000, 20000 രൂപയും വനിതാ വിഭാഗത്തില്‍ പതിനായിരവും അയ്യായിരവും രൂപയാണു സമ്മാനം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി നിരവധി പുരുഷ-വനിതാ ടീമുകള്‍ മത്സരത്തിനു മാറ്റുരക്കാനെത്തും. വള്ളം കളിയുടെ ഇടവേളകളില്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കാന്‍ കണ്ണൂര്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ടീമിന്റെ സാഹസിക പ്രകടനങ്ങളുണ്ടാകും. വള്ളംകളി ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. പി. കരുണാകരന്‍ എം.പി അധ്യക്ഷനാകും.
ഐ.എന്‍.എസ് സമോറിന്‍ കമാന്റിങ് ഓഫിസര്‍ കമലേഷ് കുമാര്‍, കേണല്‍ രാജേഷ് കനോജിയ എന്നിവര്‍ മുഖ്യാതിഥികളാകും. വള്ളംകളി മത്സരം ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. എം. രാജഗോപാലന്‍ എം.എല്‍.എ സമ്മാനദാനം നിര്‍വഹിക്കും. ജലോത്സവത്തിണ്ടെന്റ ആവേശം കാണികളെത്തിക്കാന്‍ നെഹ്‌റു ട്രോഫി വള്ളം കളി അവതാരകരായ ജോസഫ് എളംകുളം, ജോളി എതിരത് എന്നിവരുണ്ടാകും.
വാര്‍ത്താസമ്മേളനത്തില്‍ വര്‍ക്കിങ് ചെയര്‍മാന്‍ വി.വി ഹാരിസ്, വി.സി ഉമ്മര്‍, വി.വി അബ്ദുല്ല ഹാജി, ജുനൈദ് മെട്ടമ്മല്‍, കെ. മുഹമ്മദ് നൗഫല്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."