ഒരേ ദിവസം രണ്ടു ഷോറൂമുകളുടെ ഉദ്ഘാടനവുമായി ദുബായ് ഗോള്‍ഡ്
മലപ്പുറം: ഒരേ ദിവസം രണ്ടു ഷോറൂമുകളുടെ ഉദ്ഘാടനവുമായി ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. ഒക്ടോബര്‍ ഒന്പതിനു പെരിന്തല്‍മണ്ണ ബൈപാസിലും ചെമ്മാട്-കോഴിക്കോട് റോഡിലുമാണ് പുതിയ ഷോറൂമുകള്‍ തുറക്കുക. ഉദ്ഘാടന ചടങ്ങില്‍ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന് മുഖ്യാതിഥിയാകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്രീഷ്യെസ് സ്റ്റോണ്‍, ആന്റ്വിക് ആഭരണങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയാണ് അന്താരാഷ്ട്ര നിലവാരത്തില്‍ പുതിയ രണ്ടു ഷോറൂമുകളും പ്രവര്‍ത്തനമാരംഭിക്കുന്നത്. വിപുലമായ പാര്‍ക്കിങ് സംവിധാനവും മറ്റ് അനുബന്ധ സൗകര്യങ്ങളും രണ്ടു ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്. ഡയമണ്ട്-ബ്രാന്‍ഡഡ് ആഭരണങ്ങള്‍ക്കു പ്രത്യേക സെക്ഷനുകള്‍ ഷോറൂമുകളിലുണ്ട്. പ്ലാറ്റിനം, വജ്രാഭരണങ്ങള്‍ പര്‍ച്ചേഴ്സ് ചെയ്യുന്നവര്‍ക്ക് ഈ മേഖലയിലെ വിദഗ്ധരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാനുള്ള സൗകര്യവും അംഗീകൃത കേന്ദ്രങ്ങളില്‍നിന്നുള്ള ഗുണനിലവാര സര്‍ട്ടിഫിക്കറ്റും ഷോറൂമുകളുടെ മുഖ്യ ആകര്‍ഷണമാണ്. കൂടാതെ ഉപഭോക്താക്കള്‍ നിര്‍ദേശിക്കുന്ന ഏതു മോഡലുകളിലുള്ള ആഭരണങ്ങളും ഏറ്റവും കുറഞ്ഞ സമയത്തിനകം തയാറാക്കാന്‍ റിസര്‍ച്ച്-ഡിസൈനിങ് ടീമിന്റെ സേവനങ്ങളും ലഭ്യമാക്കും. കുറഞ്ഞ പണിക്കൂലിയില്‍ ആഭരണങ്ങള്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."