ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാനെതിരായ കേസ് കോടതി റദ്ദാക്കി
മഞ്ചേരി: ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന അഡ്വ. ശരീഫ് ഉള്ളത്തിനെതിരേയുള്ള കേസ് െൈഹക്കോടതി റദ്ദ് ചെയ്തു. മലപ്പുറം പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയ കേസ് നടപടികള്‍ നിലനില്‍ക്കുന്നതല്ലെന്നുകണ്ടാണ് കോടതിയുടെ ഇടപെടല്‍.
സമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നായിരുന്നു പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നവജാത ശിശുവിനെ ഏറ്റെടുത്തതും സംരക്ഷണ ചുമതലയ്ക്കായി ഏറ്റെടുത്ത നടപടികളില്‍ ക്രമക്കേട് ആരോപിച്ചും ക്രിമിനല്‍ കുറ്റം ചുമത്തിയായിരുന്നു കേസ്. എന്നാല്‍, വസ്തുതകള്‍ പരിശോധിച്ച കോടതി നിയമം അനുശാസിക്കുന്നവിധം നവജാത ശിശുവിനെ തൃശൂര്‍ ജില്ലാ കുടുംബ കോടതിവഴിയാണ് ദത്തു നല്‍കിയതെന്നും ഔദ്യോഗിക അംഗീകാരമുള്ള അഡോപ്ഷന്‍ റിസോഴ്‌സ് സെന്ററിലാണ് കുഞ്ഞിനെ താമസിപ്പിച്ചതെന്നും കണ്ടെത്തി.
ആരോപണങ്ങള്‍ ചാര്‍ജ് ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. കേസിന്റെ പശ്ചാത്തലത്തില്‍ അഡ്വ. ശരീഫ് ഉള്ളത്തിനെ ജുവനൈല്‍ ജസ്റ്റിസ് സ്ഥാനത്തുനിന്നു കഴിഞ്ഞ മാര്‍ച്ചില്‍ നീക്കംചെയ്തിരുന്നു.വസ്തുതാ വിരുദ്ധമായ കള്ളക്കേസ് ചുമത്താന്‍ അധികാര ദുര്‍വിനിയോഗം നടത്തിയതിനെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അഡ്വ. ശരീഫ് ഉള്ളത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."