പൊതുവിപണിയില്‍ പരിശോധന ശക്തം
മലപ്പുറം: ഓണത്തോടനുബന്ധിച്ചു പൊതുവിപണിയിലെ കരിഞ്ചന്ത, പുഴ്ത്തിവയ്പ്, അമിതവില ഈടാക്കല്‍ എന്നിവയും റേഷന്‍ സാധനങ്ങളുടെ മറിച്ചുവില്പന, ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം എന്നിവയും തടയുന്നതിനായി ജില്ലയിലെ റേഷന്‍ ചില്ലറ വ്യാപര ഡിപ്പോകളിലും പൊതുവിപണിയിലെ വ്യാപാര കേന്ദ്രങ്ങളിലും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ സ്പെഷല്‍ സ്ക്വാഡുകളും ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, റവന്യൂ, പൊലിസ് വകുപ്പുകളിലെ ജീവനക്കാരെ ഉള്‍പ്പെടുത്തി സംയുക്ത സ്ക്വാഡും പരിശോധന ശക്തമാക്കി.
വരും ദിവസങ്ങളിലും സ്ക്വാഡ് പരിശോധന ശക്തമായി തുടരുമെന്നു ജില്ലാ സപ്ലൈ ഓഫിസര്‍ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് എല്ലാ കാര്‍ഡുടമകള്‍ക്കും അധിക വിഹിതമായി അഞ്ചു കിലോഗ്രാം അരി നല്‍കും. എ.എ.വൈ, ബി.പി.എല്‍ കാര്‍ഡുകള്‍ക്കു സൗജന്യമായും മുന്‍ഗണനേതര സബ്സിഡി കാര്‍ഡിനു രണ്ടു കിലോഗ്രാം ആട്ട കിലോഗ്രാമിന് 15 രൂപ നിരക്കിലും 22 രൂപാ നിരക്കില്‍ ഒരു കിലോഗ്രാം സ്പെഷല്‍ പഞ്ചസാരയും വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."