HOME
DETAILS
MAL
നടന് കമല്ഹാസന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
backup
September 01 2017 | 11:09 AM
തിരുവനന്തപുരം: നടന് കമല്ഹാസന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് കമല്ഹാസന് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇതൊരുപഠനാവസരം കൂടിയാണ്. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ മനസിലാക്കാനുള്ള സന്ദര്‍ഭമാണ്.
മുഖ്യമന്ത്രിക്കൊപ്പം ഓണം ആഘോഷിക്കുന്നതിനാണ് തലസ്ഥാനത്ത് എത്തിയതെന്നും കമല്ഹാസന് പറഞ്ഞു. ഇക്കാര്യം നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."