ബിജെപി ബന്ധം നിഷേധിച്ച് ജോസ് കെ.മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: മോദി സര്‍ക്കാരുമായുള്ള ബന്ധം നിഷേധിച്ച് കേരള കോണ്‍ഗ്രസ്(എം) നേതാവ് ജോസ് കെ മാണിയുടെ ഫേസ്ബുക്കില്‍ പോസ്റ്റ്. പുനഃസംഘടനയോടെ കേന്ദ്രമന്ത്രിസഭയില്‍ അംഗമാകുമെന്ന തന്നെക്കുറിച്ചുള്ള പ്രചരണങ്ങളെ നിഷേധിച്ചാണ് ജോസ് കെ.മാണി ഫേസ്ബുക്ക പോസ്റ്റിട്ട്ത്. ബിജെപിയുമായി ബാന്ധവമോ കേന്ദ്രമന്ത്രിസഭയിലേയ്ക്കുള്ള പ്രവേശനമോ തന്റെയോ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ലന്നാണ് ഫേസ്ബുക്ക പോസ്റ്റില്‍ പറയുന്നത്.
ഫേസ്ബുക്ക പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
'ഒരു ഓണ്‍ലൈന്‍ മാധ്യമം എന്നെ സംബന്ധിച്ച ഒരു വാര്‍ത്ത തുടര്‍ച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപി ബാന്ധവമോ കേന്ദ്രമന്ത്രിസഭയിലേയ്ക്കുള്ള പ്രവേശനമോ എന്റെയോ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ല എന്നത് അസന്നിഗ്ദ്ധമായി ആവര്‍ത്തിക്കുകയാണ്. ഇത്തരമൊരു നുണപ്രചരണം ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."