പത്മ പുരസ്കാരത്തിനായി ഗുര്‍മീതിന് ലഭിച്ചത് 4208 ശുപാര്‍ശകള്‍
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ കോടതി 20 വര്‍ഷം തടവ് വിധിച്ച ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനു ലഭിച്ചതു നാലായിരത്തിലേറെ പത്മ അവാര്‍ഡ് ശുപാര്‍ശകള്‍.
2017 ല്‍ ആകെ 18768 അപേക്ഷകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചത്. ഇതില്‍ മൂന്നു ശുപാര്‍ശകള്‍ തന്റെ സിര്‍സയിലെ വിലാസത്തില്‍ നിന്ന് ഗുര്‍മീത് തന്നെ നല്‍കിയതാണ്. ഹിസാറിലെയും രാജസ്ഥാനിലെയും വിലാസങ്ങളില്‍ നിന്നു മറ്റു രണ്ടെണ്ണവും. ഏറ്റവും കൂടുതല്‍ ശുപാര്‍ശകള്‍ ലഭിച്ചതും സിര്‍സയില്‍ നിന്നും ഹരിയാനയില്‍ നിന്നുമാണ്. സിര്‍സ സ്വദേശിയായ അമിത് 31 തവണയാണു ഗുര്‍മീതിന്റെ പേരു ശുപാര്‍ശ ചെയ്തിരിക്കുന്നത്. സുനില്‍ എന്നയാള്‍ 27 തവണയും
ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെടുന്നതിനു മുന്‍പാണ് ഈ നാമനിര്‍ദേശങ്ങള്‍ ലഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പത്മ പുരസ്കാരം നല്കുന്നതിനു പൊതുജനങ്ങളില്‍ നിന്നു ശുപാര്‍ശ സ്വീകരിക്കാന്‍ ഈയിടെയാണു കേന്ദ്രം തീരുമാനിച്ചത്. ആര്‍ക്കു വേണമെങ്കിലും ഓണ്‍ലൈനായി പേരുകള്‍ ശുപാര്‍ശ ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."