HOME
DETAILS
MAL
ഇന്‍ഫോസിസ് ചെയര്മാന് നന്ദന് നിലേകനി ജോലി ചെയ്യുക ശമ്പളമില്ലാതെ
backup
September 02 2017 | 05:09 AM
മുംബൈ: ഇന്‍ഫോസിസിന്റെ ചെയര്‍മാനായി പുതുതായി നിയമിതനായ നന്ദന് നിലേകനി ജോലി ചെയ്യുക ശമ്പളം കൈപ്പറ്റാതെ. ഇന്‍ഫോസിസില്‍ 0.93 ശതമാനം ഓഹരികളാണ് നിലവിലുള്ളത്. 2010ല്‍ ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹം അവസാനമായി വാങ്ങിയ പ്രതിഫലം 34 ലക്ഷം രൂപയായിരുന്നു.
വിശാല്‍ സിക്ക സി.ഇ.ഒ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് നന്ദന് നിലേകനി വീണ്ടും ഇന്ഫോസിസെത്തുന്നത്.
ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സ്ഥാനത്ത് യു.ബി പ്രവീണ്‍ റാവു തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
2002 മാര്‍ച്ച് മുതല്‍ 2007 ഏപ്രില്‍ വരെ നന്ദന് നിലേകനി ഇന്‍ഫോസിസിന്റെ സി.ഇ.ഒ. പദവിയിലുണ്ടായിരുന്നു. പിന്നീട് വൈസ് ചെയര്‍മാനായി. 'ആധാര്‍' എന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന് രൂപം നല്‍കാനുള്ള ദൗത്യവുമായി 2009ലാണ് അദ്ദേഹം ഇന്‍ഫോസിസ് വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."