ഇന്ത്യന്‍ പുരുഷ ഹോക്കി ടീം പരിശീലകന് റോളണ്ട് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കി
ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീം പരിശീലകന് റോളണ്ട് ഓള്‍ട്ട്മാന്‍സിനെ ഹോക്കി ഇന്ത്യ പുറത്താക്കി. വേള്‍ഡ് ഹോക്കി ലീഗ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ടീമിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്നാണ് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കിയത്. മൂന്നു ദിവസമായി നടന്നുകൊണ്ടിരിക്കുന്ന ഹോക്കി ഇന്ത്യ ഗവേണിങ് ബോഡിയുടെ റിവ്യൂ മീറ്റിങിലാണ് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കാനുള്ള അന്തിമ തീരുമാനമെടുത്തത്.
ടൂര്‍ണമെന്റില്‍ ഇന്ത്യ ആറാമതായാണ് ഫിനിഷ് ചെയ്തത്. അടുത്ത വര്‍ഷത്തെ ലോകകപ്പിനുള്ള യോഗ്യതാ ടൂര്‍ണമെന്റ് കൂടിയായിരുന്നു വേള്‍ഡ് ഹോക്കി ലീഗ്. അതേസമയം ലോകകപ്പിന് ആതിഥേയരാവുന്നത് കൊണ്ട് മാത്രമാണ് ഇന്ത്യക്ക് യോഗ്യത നേടാനായത്. കരുത്തരായ എതിരാളികള്‍ക്കെതിരേ ടീമിനെ സജ്ജമാക്കുന്നതില്‍ ഓള്‍ട്ട്മാന്‍സ് സമ്പൂര്‍ണ പരാജയമാണെന്ന് ഹോക്കി ഇന്ത്യ വിലയിരുത്തി.
ടീം സെലക്ഷനിലും ഇത്തരം പ്രശ്നങ്ങളുണ്ടായി. ടീമിന്റെ ഫിറ്റ്നസ് നിലനിര്‍ത്തുന്നതില്‍ ഓള്‍ട്ട്മാന്‍സിനെ പ്രശംസിച്ച കമ്മിറ്റി ടീമിന്റെ പ്രകടനത്തിലെ സ്ഥിരതയില്ലായ്മയില്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തു. ഹൈപെര്മോന്സ് ഡയറക്ടര്‍ ഡേവിഡ് ജോണിനാണ് താല്‍ക്കാലിക ചുമതല. ടീമിന് പകരക്കാരനെ ലഭിക്കുന്നത് വരെ അദ്ദേഹം തല്‍സ്ഥാനത്ത് തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."