HOME
DETAILS

അധികാരികള്‍ വിദ്വേഷവാഹകരാകുമ്പോള്‍

  
backup
September 02 2017 | 17:09 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%b5%e0%b4%be%e0%b4%b9%e0%b4%95

ഇവിടത്തെ മുസ്‌ലിം ചെറുപ്പക്കാര്‍ ഈഴവ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രേമിച്ചു മതം മാറ്റാന്‍ ശ്രമിക്കുന്നു എന്ന കേരളാ പൊലിസ് ചീഫിന്റെ പ്രസ്താവന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. കേരളത്തിലെ പ്രബല സമുദായങ്ങളെ മുസ്‌ലിംകല്‍ക്കെതിരേ തിരിച്ചുവിടാനുള്ള സംഘ്പരിവാര്‍ പരിശ്രമങ്ങള്‍ക്കു വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. കേരളത്തിലെ തീരദേശമേഖലയില്‍ പരസ്പരം അടുത്തു പെരുമാറുന്ന മുസ്‌ലിം-അരയ സമുദായങ്ങളെ പരസ്പരം എതിരാക്കാനുള്ള പരിശ്രമങ്ങള്‍ ഭാഗികമായി വിജയിച്ചതിന്റെ ഫലമാണ് മാറാട് ഉള്‍പ്പടെയുള്ള ദാരുണമായ സംഭവങ്ങള്‍. എന്നാല്‍, സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായമായ ഈഴവരെ സംഘ്പരിവാര്‍ ഉദ്ദേശിച്ച രീതിയില്‍ പരിപൂര്‍ണമായി വര്‍ഗീയവല്‍ക്കരിക്കാന്‍ കഴിയാതിരുന്നതിനു കാരണം അതിന്റെ സുദീര്‍ഘമായ മുസ്‌ലിംകളുമായുള്ള സഹജീവിതത്തിന്റെ ചരിത്രവും, അതിന്റെ സാമൂഹിക സംഘടനാരൂപമായ എസ്.എന്‍.ഡി.പി( വെള്ളാപ്പള്ളി നടേശന്‍ വരുന്നതു വരെയുള്ള) എടുത്ത നിലപാടുകളുമായിരുന്നു.
ഇവിടത്തെ മുസ്‌ലിംകളും ഈഴവരും തമ്മിലുള്ള സ്‌നേഹസൗഭ്രാത്രങ്ങളുടെ ചരിത്രത്തിനു ചുരുങ്ങിയത് അയ്യപ്പന്റേയും വാവരുടേയും ചരിത്രം രൂപീകൃതമായ കാലത്തിന്റെ എങ്കിലും പഴക്കമുണ്ട്. അതു സംബന്ധിച്ചുള്ള മിത്തുകളില്‍ ഏറ്റവും പ്രബലം അയ്യപ്പന്‍ കളരിയഭ്യാസിയായ ഈഴവ യുവാവ് ആയിരുന്നു എന്നുള്ളതും വാവര്‍ എന്ന മുസ്‌ലിം പോരാളിയുമായി ആദ്യം അയ്യപ്പന്‍ ഏറ്റുമുട്ടിയെങ്കിലും പിന്നീട് അവര്‍ ആത്മസുഹൃത്തുക്കളായി മാറി എന്നുള്ളതുമാണ്. ശബരിമലയെ സംബന്ധിച്ച് ഒരുപാട് ഐതിഹ്യങ്ങള്‍ നിലവിലുണ്ടെങ്കിലും അതില്‍ ആധികാരികത അവകാശപ്പെടാവുന്ന ഒന്ന് നേരത്തെ പറഞ്ഞതാണ്. അയ്യപ്പന്‍ കളരി പഠിച്ച ചീരപ്പന്‍ചിറ എന്ന ഈഴവ തറവാട് (സി.പി.ഐ നേതാവായിരുന്ന സി.കെ ചന്ദ്രപ്പന്റെ കുടുംബം) ഇപ്പോഴുമുണ്ട്. അടുത്തകാലം വരെ അവര്‍ക്കു ശബരിമലയില്‍ പ്രത്യേക അവകാശങ്ങള്‍ നിലവിലുണ്ടായിരുന്നതും അതു നീക്കംചെയ്ത അവസരത്തില്‍ അന്നത്തെ കുടുംബകാരണവര്‍ കോടതിയെ സമീപിച്ചതും രേഖകളാണ്. ഇതിനെയൊക്കെ കെട്ടുകഥകളാക്കി തമസ്‌കരിച്ചാലും ഒരു പുതിയ ഈഴവ സ്വത്വം സാധ്യമാക്കിയ ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രത്തില്‍ തന്നെ (ശിവഗിരി മഠം പ്രസിദ്ധീകരിച്ച) മുസ്‌ലിം സ്‌നേഹത്തിന്റെ എത്രയോ സമ്മോഹനമായ മുഹൂര്‍ത്തങ്ങളുണ്ട്. ഗുരു അവധൂതനായി അലഞ്ഞുനടന്ന കാലത്ത് മുസ്‌ലിം കുടുംബത്തില്‍നിന്ന് ബിരിയാണി കഴിച്ചിരുന്നതു മുതല്‍, ഗുരുവിന്റെ മാതൃസമാനയായ പാത്തുമ്മയെ കുറിച്ചു വരെയുളള കഥകള്‍. അത്തരമൊരു സ്‌നേഹപരിസരത്തില്‍നിന്നാണു ഗുരു കാരുണ്യവാനായ മുത്തുനബിയെ കുറിച്ചു സംസാരിക്കുന്നതും.

ഗുരുവില്‍നിന്നു തുടങ്ങുന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ ചരിത്രത്തിലാകട്ടെ അഗ്രസിവ് ഹിന്ദുത്വദേശീയതയുമായി ഏറ്റുമുട്ടുന്ന ഒരുപാട് സന്ദര്‍ഭങ്ങളുണ്ട്. എസ്.എന്‍.ഡി.പി യോഗസമ്മേളനത്തില്‍ 'ജയ് ശ്രീറാം ' വിളികള്‍ ഉയര്‍ത്തിയ മദന്‍ മോഹന്‍ മാളവ്യയോട്, വിയോജിപ്പു പ്രകടിപ്പിച്ച ആദ്യകാല ചരിത്രം മുതല്‍, അയോധ്യ പ്രക്ഷോഭകാലത്ത് മുസ്‌ലിം സാഹോദര്യം ഉയര്‍ത്തിപ്പിടിച്ച്, ബാലിയെ കൊന്ന രാമന്‍ ഞങ്ങള്‍ക്ക് ആരാധ്യനല്ലെന്ന് അന്നത്തെ എസ്.എന്‍.ഡി.പി യോഗം നേതാവ് എം.കെ രാഘവന്‍ പ്രഖ്യാപിച്ചതുവരെയുള്ള ചരിത്രം. വെള്ളാപ്പള്ളി നടേശന്‍ അതിന്റെ നേതൃത്വത്തിലേക്കു വന്നപ്പോള്‍ കാര്യങ്ങളില്‍ മാറ്റമുണ്ടായെങ്കിലും കണിച്ചുകുളങ്ങരയിലെ കച്ചവടക്കാരനുപോലും ആ ചരിത്രത്തെ അങ്ങനെ റദ്ദുചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെയാണു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘ്പരിവാറിനു വിചാരിച്ച രീതിയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതിരുന്നത്. അതെന്തായാലും ഇത്തരമൊരു വിഷയത്തില്‍ വ്യക്തിപരമായി കൃത്യമായി നിലപാട് എടുക്കുന്നതോടൊപ്പം, RGSC (കോണ്‍ഗ്രസിനു കീഴില്‍ ദേശീയതലത്തില്‍ രൂപീകരിച്ച അക്കാദമിക സംഘം) സംഘടനാപരമായി തന്നെ ഈ വിഷയത്തില്‍ വലിയ ഇനിഷ്യേറ്റിവ് എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago